ഒന്റാരിയോയില്‍ തൊഴിലുടമകള്‍ക്ക് വേതന വെളിപ്പെടുത്തല്‍ നിര്‍ബന്ധമാക്കുന്നു 

By: 600002 On: Nov 7, 2023, 9:05 AM

 


തൊഴില്‍ മേഖലകളില്‍ സുതാര്യത വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ഒന്റാരിയോയില്‍ തൊഴിലുടമകള്‍ വേതനമോ വേതന പരിധിയോ വെളിപ്പെടുത്തേണ്ടത് നിര്‍ബന്ധമാക്കുന്നു. ഇത് സംബന്ധിച്ച പുതിയ നിയമനിര്‍മാണം 'വര്‍ക്കിംഗ് ഫോര്‍ വര്‍ക്കേഴ്‌സ്' ലെജിസ്ലേഷന്‍ നവംബര്‍ 14ന് അവതരിപ്പിക്കും. തൊഴില്‍ അന്വേഷകര്‍ക്ക് ഏത് തരത്തിലുള്ള, എത്ര വേതനം ലഭിക്കുന്ന തൊഴിലാണ് കണ്ടെത്താനാവുക എന്ന കാര്യത്തില്‍ ശമ്പള പരിധി വെളിപ്പെടുത്തുമ്പോള്‍ ഏറെ സഹായകമാകുമെന്ന് ലേബര്‍ മിനിസ്റ്റര്‍ ഡേവിഡ് പിച്ചിനി പറഞ്ഞു. 

ശമ്പള പരിധി ആവശ്യകതകള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ കണ്‍സള്‍ട്ടേഷന്‍ കാലയളവിന് ശേഷം രൂപപ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ജോലികള്‍ പ്രതിവര്‍ഷം 100,000 ഡോളറില്‍ താഴെ ശമ്പളത്തില്‍ ആരംഭിക്കുമെന്ന് മന്ത്രി സൂചന നല്‍കി. 

ബ്രിട്ടീഷ് കൊളംബിയയില്‍ ഈ വര്‍ഷമാദ്യം വേതന വെളിപ്പെടുത്തല്‍ നിര്‍ബന്ധമാക്കുന്നതായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.