മുഖ്യ വിവരാവകാശ കമ്മീഷണറായി വിവരാവകാശ കമ്മീഷണർ ഹീരാലാൽ സമരിയ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ദ്രൗപതി മുർമു അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു. നിലവിൽ കേന്ദ്ര വിവരാവകാശ കമ്മീഷനിൽ വിവരാവകാശ കമ്മീഷണറായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു സമരിയ.ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ, പ്രധാനമന്ത്രി നരേന്ദ്ര മോദി, പേഴ്‌സണൽ സഹമന്ത്രി ഡോ. ജിതേന്ദ്ര സിങ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.കേന്ദ്ര വിവരാവകാശ കമ്മീഷൻ സംഘടിപ്പിച്ച സത്യപ്രതിജ്ഞ ചടങ്ങിൽ മുഖ്യ വിവരാവകാശ കമ്മീഷണർ ഹീരാലാൽ സമരിയ വിവരാവകാശ കമ്മീഷണർമാരായ ആനന്ദി രാമലിംഗത്തിനും വിനോദ് കുമാർ തിവാരിയ്ക്കും സത്യവാചകം ചൊല്ലിക്കൊടുത്തു.