3 ദിവസത്തെ വിമൺ ഫോർ വാട്ടർ, വാട്ടർ ഫോർ വുമൺ കാമ്പെയ്‌ൻ ആരംഭിക്കാനൊരുങ്ങി ഭവന, നഗരകാര്യ മന്ത്രാലയം

By: 600021 On: Nov 7, 2023, 3:58 AM

ജൽ ദീപാവലി ആഘോഷിക്കുന്നതിനായി ഹൗസിംഗ് ആൻഡ് അർബൻ അഫയേഴ്‌സ് മന്ത്രാലയം ത്രിദിന വിമൻ ഫോർ വാട്ടർ, വാട്ടർ ഫോർ വുമൺ കാമ്പയിൻ ആരംഭിക്കും. കാമ്പയിൻ്റെ ഭാഗമായി വനിതാ സ്വയം സഹായ സംഘങ്ങൾ (എസ്എച്ച്ജി) 500 അമ്പതിലധികം ജലശുദ്ധീകരണ പ്ലാന്റുകൾ സന്ദർശിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. ജലഭരണത്തിൽ സ്ത്രീകളെ ഉൾപ്പെടുത്തുന്നതിനുള്ള ഒരു പ്ലാറ്റ്ഫോം ഒരുക്കുക, ഉടമസ്ഥാവകാശം, ജല അടിസ്ഥാന സൗകര്യങ്ങളോടുള്ള ബോധം വളർത്തുക എന്നിവയാണ് ലക്ഷ്യമെന്നും മന്ത്രാലയം വ്യക്തമാക്കി.ആദ്യഘട്ടത്തിൽ രാജ്യവ്യാപകമായി 15,000-ത്തിലധികം എസ്എച്ച്ജി വനിതകൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ.ദേശീയ നഗര ഉപജീവന ദൗത്യവുമായി സഹകരിച്ച് മന്ത്രാലയത്തിൻ്റെ പ്രധാന പദ്ധതിയായ അടൽ മിഷൻ ഫോർ റീജുവനേഷൻ ആൻഡ് അർബൻ ട്രാൻസ്ഫോർമേഷൻ്റെ ഭാഗമാണ് കാമ്പയിൻ.