ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സൗത്ത് ഫ്ലോറിഡ ചാപ്റ്റർ പ്രവർത്തനോദ്ഘാടനം ചാണ്ടി ഉമ്മൻ നിർവഹിച്ചു

By: 600084 On: Nov 6, 2023, 3:16 PM

പി പി ചെറിയാൻ, ഡാളസ്.

ഫ്ലോറിഡ : ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സൗത്ത് ഫ്ലോറിഡ ചാപ്റ്റർ ഔദ്യഗിക പ്രവർത്തനോദ്ഘാടനം പുതുപ്പളി നിയോജക മണ്ഡലത്തിൽനിന്നും ഉജ്വല വിജയം നേടിയ ശ്രീ ചാണ്ടി ഉമ്മൻ, ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സൗത്ത് ഫ്ലോറിഡ ചാപ്റ്റർ പ്രസിഡൻ്റെ ശ്രീ പനംഗയിൽ ഏലിയാസിനോടൊപ്പം മറ്റ് വിശിഷ്ടഅതിഥിതികളും ഭദ്രദീപം കൊളുത്തിനിർവഹിച്ചു.

ഉൽഘാടനത്തോടനുബന്ധിച്ചു ചേർന്ന സമ്മേളനത്തിൽ ചാണ്ടി ഉമ്മൻ എം എൽ ഏ ക്കു ഗംഭീര സ്വീകരണവും നൽകി. നവംബർ 5, ഞായറാഴ്ച 10 മണിക്ക് 811 Glenn Parkway, Hollywood ൽ വെച്ച് കൂടിയ പ്രൗഢഗംഭീരമായ യോഗത്തിൽ സൗത്ത് ഫ്ലോറിഡയുടെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിച്ചേർന്ന കോൺഗ്രസ് പ്രവർത്തകരെയും അനുഭാവികളെയും കൂടാതെ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് നാഷണൽ ലീഡേഴ്സും മത, സാംസ്കാരിക, കലാ പ്രവർത്തകരും വിവിധ മലയാളി അസോസിയേഷൻ പ്രതിനിധികളും സംബന്ധിച്ചു.

1998 ൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്  ഉത്ഘാടന വേളയിൽ തൻ്റെ പിതാവിനൊപ്പം ഒരു കൊച്ചുകുട്ടിയായി അതിൽ സംബന്ധിച്ച ഓർമ്മകൾ ചാണ്ടി ഉമ്മൻ സദസ്യരുമായി പങ്കുവെച്ചു. കെ പി സി സി  വൈസ് പ്രസിഡൻ്റെ ശ്രീ സജീന്ദ്രൻ, മാറിവരുന്ന രാഷട്രീയ സാഹചര്യങ്ങളിൽ കോൺഗ്രസ് പ്രവർത്തകരുടെ കൂട്ടായ്മ ശക്തിപ്പെടേണ്ടതിൻ്റെ ആവശ്യകത എടുത്തുപറഞ്ഞു. ചാണ്ടി ഉമ്മൻ്റെ ഭൂരിപക്ഷം പ്രവചന മൽസരത്തിൽ കൃത്യമായ പ്രവചനം നടത്തിയ റെവ. പി. വി ചെറിയാന് ഉപഹാരം നൽകി.

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് നാഷണൽ നേതാക്കന്മാരായ ശ്രീ ജോർജ്ജ് എബ്രഹാം (നാഷണൽ വൈസ് ചെയർമാൻ) ശ്രീമതി ലീല മാരേട്ട് (കേരള ചാപ്റ്റർ  പ്രസിഡൻ്റെ), ശ്രീ സന്തോഷ് നായർ (കോൺഗ്രസ് വർക്കിംഗ് കമ്മറ്റി മെമ്പർ), സജി കരിമ്പന്നൂർ (ജനറൽ സെക്കറട്ടറി), സൗത്ത് ഫ്ലോറിഡ ചാപ്റ്റർ പ്രസിഡൻ്റെ ശ്രീ പനംഗയിൽ ഏലിയാസ്, ശ്രീ മേലെ ചാക്കോ (ചെയർമാൻ), ശ്രീ രാജൻ ജോർജ് (സെക്കറട്ടറി), ശ്രീ ഷാൻറ്റീ വർഗീസ് (വൈസ് പ്രസിഡൻ്റെ), ശ്രീ ജോസ് സെബാസ്റ്റ്യൻ (ജോയിൻ്റെ ട്രഷറാർ), ശ്രീ കുര്യൻ വർഗീസ് (ജോയിൻ്റെ സെക്കറട്ടറി), ശ്രീ രാജൻ പടവത്തിൽ (പേട്രൺ), ഏക്സിക്യുട്ടീവ് കമ്മറ്റി അംഗങ്ങളായ ശ്രീ രാജു ഇടിക്കുള, ശ്രീ ജോൺസൻ ഔസേപ്പ്, വിനീത് ഫിലിപ്പ്, ഡോക്ടർ തോമസ് പനവേലി, ഫോമാ നാഷണൽ ട്രഷറാർ ശ്രീ ബിജു തോണിക്കടവിൽ, ഫോമാ നാഷണൽ കമ്മറ്റി അംഗം ശ്രീ ബിജോയ് സേവ്യർ, റവറൻ്റെ ഫാദർ ഷോൺ മാത്യു തുടങ്ങിയവർ ആശംസകൾ അറിയിച്ചു. ട്രഷറാർ ശ്രീ സജീവ് മാത്യു നന്ദി പ്രകാശനം നടത്തി.