ഗ്രോക് എന്ന എഐ ചാറ്റ്‌ബോട്ട് അവതരിപ്പിച്ച് ഇലോണ്‍ മസ്‌ക് 

By: 600002 On: Nov 6, 2023, 1:24 PM

 


ചാറ്റ് ജിപിടി, ഗൂഗിള്‍ ബാര്‍ഡ് എന്നിവയ്ക്ക് ബദലായി ഇലോണ്‍ മസ്‌കിന്റെ എക്‌സ്എഐ(xAI)  എന്ന കമ്പനി ഗ്രോക് എന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനം ആരംഭിച്ചു. ആദ്യഘട്ടത്തില്‍ പരിമിതമായ ഉപയോക്താക്കള്‍ക്ക് മാത്രമാണ് സേവനം. ചാറ്റ് ജിപിടി പോലെ ചാറ്റ്‌ബോട്ട് രൂപത്തില്‍ തന്നെയാണ് ഗ്രോക് പ്രവര്‍ത്തിക്കുന്നത്. വൈകാതെ എല്ലാ എക്‌സ് പ്രീമിയം ഉപയോക്താക്കള്‍ക്കും സേവനം ലഭിക്കും.