ആല്‍ബെര്‍ട്ട ഹെല്‍ത്ത് സര്‍വീസസ് പരിഷ്‌കരിക്കുമെന്ന പ്രചാരണ വാഗ്ദാനങ്ങള്‍ ഉടന്‍ തന്റെ സര്‍ക്കാര്‍ പാലിക്കുമെന്ന് പ്രീമിയര്‍ ഡാനിയേല്‍ സ്മിത്ത്. ശനിയാഴ്ച നടന്ന യുസിപി വാര്‍ഷിക പൊതുയോഗത്തില്‍, എഎച്ച്എസ് തീരുമാനങ്ങളും മറ്റ് നിര്‍ദ്ദേശങ്ങളും ആരോഗ്യ പരിഷ്‌കാരങ്ങളെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ വരും ആഴ്ചകളില്‍ അറിയിക്കുമെന്ന് സ്മിത്ത് പറഞ്ഞു.
ആല്‍ബെര്‍ട്ട ഹെല്‍ത്ത് സര്‍വീസസ് അക്യൂട്ട് കെയര്‍ ഫെസിലിറ്റികളുടെ പ്രവര്‍ത്തനം തുടരാന്‍ പോവുകയാണ്. മികച്ച സേവനം കാഴ്ചവെക്കാന്‍ സര്‍ക്കാര്‍ എഎച്ച്എസിനോട് ആവശ്യപ്പെടും. ശരിയായ ചികിത്സ ലഭ്യമാക്കാനും രോഗികള്‍ക്ക് മികച്ച ആരോഗ്യ പരിരക്ഷ ഉറപ്പാക്കാനും എഎച്ച്എസിനോട് നിര്‍ദ്ദേശിക്കുമെന്ന് സ്മിത്ത് പറഞ്ഞു. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ എഎച്ച്എസ് ഡീസെന്‍ട്രലൈസ് ചെയ്യാന്‍ തന്റെ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുമെന്ന് സ്മിത്ത് അറിയിച്ചു.