സഹ-ഉടമസ്ഥത വീട് വാങ്ങാന്‍ കൂടുതല്‍ സഹായകരമാകുമെന്ന് വാന്‍കുവറിലെ റിയല്‍റ്റര്‍

By: 600002 On: Nov 6, 2023, 11:57 AM

 

 


വാന്‍കുവറില്‍ പ്രോപ്പര്‍ട്ടി വാങ്ങുക എന്നത് നിരവധി ആളുകള്‍ക്ക് ചെലവേറിയതാണ്. എന്നാല്‍ കൂടുതല്‍ കുടുംബങ്ങള്‍ക്ക് വീടുകള്‍ ലഭ്യമാക്കുക എന്ന ആശയത്തോടെ ക്രിയാത്മക മാര്‍ഗ്ഗം കണ്ടെത്തിയിരിക്കുകയാണ് ഒരു കമ്പനി. CoHo BC യുടെ റിയല്‍റ്ററും മാച്ച് മേക്കറുമായ ജോയാന്‍ നെല്‍സണ്‍(Joann Knelsen)  ണാണ് കോളാബൊറേറ്റീവ് ഹോം ഓണര്‍ഷിപ്പ് എന്ന ആശയം മുന്നോട്ട് വെച്ചിരിക്കുന്നത്. നിലവില്‍ രണ്ട് മില്യണ്‍ ഡോളറാണ് ഡിറ്റാച്ച്ഡ് വീടുകളുടെ വില. ഒരുപാട് ആളുകള്‍ക്ക് സ്വന്തമായി വീടിനെക്കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയുന്നില്ല. എന്നാല്‍ രണ്ട് ഗ്രൂപ്പുകള്‍ക്കിടയില്‍ വിഭജിക്കുകയാണെങ്കില്‍ വീട് കുടുംബങ്ങള്‍ക്ക് അധികം ചെലവില്ലാതെ ലഭിക്കും. 

വീട് വാങ്ങാന്‍ സാധിക്കുന്ന ഗ്രൂപ്പുകള്‍ ഉണ്ടെങ്കില്‍ വീട് വാങ്ങാന്‍ പണവും ഉണ്ടാകും. ആര്‍ക്കെങ്കിലും മുഴുവന്‍ ഡൗണ്‍പേയ്‌മെന്റ് ഇല്ലെങ്കിലും വിശ്വാസ്യത ഉണ്ടെങ്കില്‍ അഫോര്‍ഡബിളിറ്റി ആക്‌സസ് അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകും.