'ഗൂഗിള്‍ മാപ്പ് വഴി തെറ്റിച്ചേക്കാം'; ഹൈക്കര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി നോര്‍ത്ത് ഷോര്‍ സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ ടീം 

By: 600002 On: Nov 6, 2023, 11:29 AM

 


മരുഭൂമി പ്രദേശങ്ങളില്‍ നാവിഗേറ്റ് ചെയ്യാന്‍ ഗൂഗിള്‍ മാപ്പോ സമാന ആപ്പുകളോ ഉപയോഗിക്കുന്നതിനെതിരെ നോര്‍ത്ത് ഷോര്‍ റെസ്‌ക്യൂ ഹൈക്കര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു. ശനിയാഴ്ച കെന്നഡി ഫാള്‍സ് ഏരിയയില്‍ നിന്ന് മലകയറാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് പര്‍വതത്തിലെ പാറയില്‍ കുടുങ്ങിയ ഹൈക്കറെ റെസ്‌ക്യൂ ടീം അംഗങ്ങള്‍ രക്ഷപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. സമീപമാസങ്ങളില്‍ വഴിതെറ്റുന്ന മൂന്നാമത്തെ സംഭവമാണിതെന്നാണ് റിപ്പോര്‍ട്ട്. 

രണ്ട് എന്‍എസ്ആര്‍ അംഗങ്ങളെ ടാലോണ്‍ ഹെലികോപ്റ്ററില്‍ നിന്ന് കയറുപയോഗിച്ച് മലയിലേക്ക് ഇറക്കി. തുടര്‍ന്നാണ് ഹൈക്കറെ രക്ഷപ്പെടുത്തിയത്. ഹൈക്കര്‍ക്ക് നിസാര പരുക്കുകള്‍ മാത്രമാണ് പറ്റിയിട്ടുള്ളതെന്ന് റെസ്‌ക്യൂ ടീം അറിയിച്ചു. 

ഗൂഗിള്‍ മാപ്പ് കാണിക്കുന്ന വഴികള്‍ മിക്കവാറും തെറ്റാണ്. അതിനാല്‍  ഹൈക്കര്‍മാര്‍ക്ക് വഴി തെറ്റും. പരിചയമില്ലാത്ത വഴികളായതിനാല്‍ പാറക്കെട്ടുകള്‍ക്കിടയിലും മറ്റും കുടുങ്ങിപ്പോകാന്‍ സാധ്യത വളരെ കൂടുതലാണെന്നും എന്‍എസ്ആര്‍ പറയുന്നു. അപകടകരമായ വഴികളും കുത്തനെയുള്ള ഇറക്കവും മലകളുമാണ് പ്രദേശത്തുള്ളത്. അതിനാല്‍ വളരെ ശ്രദ്ധിച്ച് പോകേണ്ട ഒരിടമാണിതെന്നും മുന്നറിയിപ്പ് നല്‍കുന്നു.