കാനഡയില്‍ മൂന്നില്‍ ഒരു കുടുംബം സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നു: സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ 

By: 600002 On: Nov 6, 2023, 11:05 AM

 


കാനഡയില്‍ മൂന്നിലൊരു കുടുംബം സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നുവെന്ന് സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ റിപ്പോര്‍ട്ട്. ഒക്ടോബര്‍ മാസത്തില്‍ 15 വയസ്സും അതില്‍ കൂടുതലുമുള്ള മിക്കയാളുകളും ട്രാന്‍സ്‌പോര്‍ട്ടേഷന്‍, ഹൗസിംഗ്, ഫുഡ്, ക്ലോത്തിംഗ് പോലുള്ള ആവശ്യങ്ങള്‍ നിറവേറ്റാന്‍ ബുദ്ധിമുട്ടുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് പ്രകാരം, 41.3 ശതമാനം വാടകക്കാരും ഭവനവായ്പയുള്ള ഉടമസ്ഥന്റെ വസതിയില്‍ താമസിക്കുന്നവരുമായി താരതമ്യം ചെയ്യുമ്പോള്‍ സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കാന്‍ സാധ്യതയുള്ളവരാണെന്ന് കണ്ടെത്തി. മോര്‍ഗേജില്ലാതെ ഉടമകള്‍ക്കൊപ്പം താമസിക്കുന്നവര്‍ക്ക് സാമ്പത്തിക സമ്മര്‍ദ്ദം കൂടുതല്‍ കുറഞ്ഞതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 

കാനഡയിലെ ഏറ്റവും വലിയ പ്രദേശങ്ങളില്‍, സാമ്പത്തികമായി ബുദ്ധിമുട്ടുന്ന വീടുകളില്‍ താമസിക്കുന്നവരുടെ ഏറ്റവും ഉയര്‍ന്ന അനുപാതം സതേണ്‍ ഒന്റാരിയോയിലാണ്. സെന്റ് കാതറിന്‍സ്-നയാഗ്ര ഏരിയയില്‍ പ്രതികരിച്ചവരില്‍ 41.8 ശതമാനം പേരും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നതായി പ്രതികരിച്ചു. വിന്‍സറില്‍ 41 ശതമാനവും കിച്ച്‌നര്‍-കേംബ്രിഡ്ജ്-വാട്ടര്‍ലൂവില്‍ 40.7 ശതമാനവും ടൊറന്റോയില്‍ 38.1 ശതമാനം പേരും സാമ്പത്തികമായി പ്രതിസന്ധി നേരിടുന്നവരാണ്. ഏറ്റവും കുറഞ്ഞ അനുപാതം ക്യുബെക്ക് സിറ്റി മേഖലയിലാണ്, 20.5 ശതമാനം.