ടൊറന്റോയില്‍ ഹാലോവീന്‍ മിഠായിയില്‍ നിന്നും വീണ്ടും സൂചി കണ്ടെത്തി

By: 600002 On: Nov 6, 2023, 10:30 AM

 

 

ഹാലോവീന്‍ ദിനത്തില്‍ ടറന്റോയില്‍ ട്രിക്ക്-ഓര്‍-ട്രീറ്റിനിടെ ശേഖരിച്ച ചോക്ലേറ്റ് ബാറില്‍ വീണ്ടും സൂചി കണ്ടെത്തി. ഞായറാഴ്ച സെന്റ് ക്ലെയര്‍ അവന്യു വെസ്റ്റ്, മക്‌റോബര്‍ട്ട്‌സ് അവന്യു എന്നീ പ്രദേശത്ത് നിന്നാണ് ചോക്ലേറ്റ് ബാറില്‍ സൂചി കണ്ടെത്തിയത്. കോഫി ക്രിസ്പ് എന്ന ചോക്ലേറ്റിലാണ് സൂചി കണ്ടെത്തിയകത്. ഹാലോവീന്‍ ദിനത്തില്‍ മിഠായിയില്‍ ഇത്തരത്തില്‍ അതിക്രമം കാണിക്കുകയും വിതരണം ചെയ്യുകയും ചെയ്തതായി ജിടിഎ പോലീസിന് ലഭിക്കുന്ന പരാതികളുള്ള പരമ്പരയിലെ ഏറ്റവും പുതിയ റിപ്പോര്‍ട്ടാണിത്. സംഭവത്തില്‍ ടൊറന്റോ പോലീസ് അന്വേഷണം ആരംഭിച്ചു.