ഒക്ടോബറില്‍ കാനഡയിലെ ശരാശരി വാടക റെക്കോര്‍ഡ് നിരക്കിലെത്തി. കനേഡിയന്‍ റെന്റല്‍ ലിസ്റ്റിംഗ് വെബ്‌സൈറ്റ് Rental.ca പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ട് പ്രകാരം കാനഡയിലെ വാടക നിരക്ക് 2,149 ഡോളറിലെത്തി. ഒന്‍പത് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. വണ്‍ ബെഡ്‌റൂം വാടക യൂണിറ്റുകളുടെ വാടക നിരക്കില്‍ അതിവേഗ വാര്‍ഷിക വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. വണ്‍ ബെഡ്‌റൂം യൂണിറ്റുകളുടെ ശരാശരി വാടക 15.5 ശതമാനം വര്‍ധിച്ച് 1,905 ഡോളറിലെത്തി.
ടു ബെഡ്‌റൂം യൂണിറ്റുകളുടെ വാടക നിരക്ക് വര്‍ഷം തോറും 13.1 ശതമാനം ഉയര്‍ന്ന് 2,268 ഡോളറിലെത്തി. ബില്‍റ്റ്-ടു-ഓര്‍ഡര്‍, കോണ്ടോമിനിയം അപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് വാടക നിരക്ക് പ്രതിമാസം 1.6 ശതമാനവും വര്‍ഷം തോറും 13.3 ശതമാനവും ഉയര്‍ന്ന് സെപ്റ്റംബറില്‍ 2,078 ഡോളര്‍ എന്ന റെക്കോര്‍ഡ് നിരക്കില്‍ എത്തിയിരുന്നു. നോവസ്‌കോഷ്യ, ആല്‍ബെര്‍ട്ട, ക്യുബെക്ക്, ബ്രിട്ടീഷ് കൊളംബിയ എന്നിവടങ്ങളില്‍ വാടക നിരക്കുകകള്‍ കുത്തനെ ഉയര്‍ന്നെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.