ഹെല്‍ത്ത്‌കെയര്‍ പ്രൊഫഷണലുകളെ കാനഡയ്ക്ക് പുറത്തുനിന്നും റിക്രൂട്ട് ചെയ്യാന്‍ ശ്രമിക്കുമെന്ന് നോവ സ്‌കോഷ്യ പ്രീമിയര്‍

By: 600002 On: Nov 6, 2023, 9:58 AM

 


ഹെല്‍ത്ത് കെയര്‍ പ്രൊഫഷണലുകളെ പ്രവിശ്യയ്ക്കകത്തും പ്രദേശങ്ങളിലും റിക്രൂട്ട് ചെയ്യാന്‍ ശ്രമിക്കാതെ കാനഡയ്ക്ക് പുറത്ത് നിന്നും റിക്രൂട്ട് ചെയ്യാന്‍ ശ്രമിക്കണമെന്ന് നോവ സ്‌കോഷ്യ പ്രീമിയര്‍ ടിം ഹൂസ്റ്റണ്‍. ഹാലിഫാക്‌സില്‍ നടക്കുന്ന പ്രീമിയര്‍മാരുടെ കൂടിക്കാഴ്ചയില്‍ ഈ വിഷയം ഉന്നയിക്കാന്‍ തീരുമാനിച്ചതായി ഹൂസ്റ്റണ്‍ പറഞ്ഞു. ഓസ്‌ട്രേലിയ, ഇന്ത്യ, ന്യൂസിലാന്‍ഡ്, ഫീലിപ്പീന്‍സ്, യുകെ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള റിക്രൂട്ട്മന്റ് ശ്രമങ്ങള്‍ നോവ സ്‌കോഷ്യ തുടരുന്നതായി ഹൂസ്റ്റണ്‍ പറഞ്ഞു. 

ആരോഗ്യ വകുപ്പിന്റെ കണക്കനുസരിച്ച്, കഴിഞ്ഞ വര്‍ഷം നോവ സ്‌കോഷ്യയ്ക്ക് ബ്രിട്ടീഷ് കൊളംബിയ, ആല്‍ബെര്‍ട്ട, സസ്‌ക്കാച്ചെവന്‍, ഒന്റാരിയോ, ക്യുബെക്ക്, ന്യൂബ്രണ്‍സ്‌വിക്ക് എന്നിവടങ്ങളില്‍ റിക്രൂട്ട്‌മെന്റ് പ്രസന്‍സ് ഉണ്ടായിരുന്നു. മറ്റ് പ്രവിശ്യകളില്‍ നിന്ന് സര്‍ക്കാര്‍ ഇപ്പോള്‍ സജീവമായി റിക്രൂട്ട് ചെയ്യുന്നില്ലന്ന് ആരോഗ്യമേഖലയിലെ വക്താവ് പറഞ്ഞു.