നേപ്പാളിലെ ജനങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇന്ത്യ ; സാധ്യമായ എല്ലാ സഹായവും നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

By: 600021 On: Nov 5, 2023, 2:11 AM

നേപ്പാളിൽ ഭൂകമ്പത്തെ തുടർന്നുണ്ടായ ജീവഹാനിയിലും നാശനഷ്ടങ്ങളിലും അതിയായ ദുഃഖമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ നേപ്പാളിലെ ജനങ്ങളോട് ഐക്യദാർഢ്യത്തോടെ നിലകൊള്ളുന്നുവെന്നും സാധ്യമായ എല്ലാ സഹായവും നൽകാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങളുടെ ചിന്തകൾ ദുഃഖിതരായ കുടുംബങ്ങൾക്കൊപ്പമാണെന്നും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും മോദി പറഞ്ഞു.