ഇസ്രായേൽ പ്രധിനിധിയുമായി സംഭാഷണം നടത്തി വിദേശകാര്യമന്ത്രി ഡോ എസ് ജയശങ്കർ

By: 600021 On: Nov 5, 2023, 2:08 AM

വിദേശകാര്യമന്ത്രി ഡോ എസ് ജയശങ്കർ ഇസ്രായേൽ വിദേശകാര്യമന്ത്രി എലി കോഹനുമായി ടെലിഫോണിൽ സംഭാഷണം നടത്തി. നിലവിലെ സാഹചര്യത്തെക്കുറിച്ചുള്ള ഇസ്രായേൽ വിലയിരുത്തൽ പങ്കുവെച്ചതിന് കോഹനെ ഡോ ജയശങ്കർ അഭിനന്ദിച്ചു. തീവ്രവാദത്തെ ചെറുക്കുന്നതിനും അന്താരാഷ്ട്ര മാനുഷിക നിയമം പാലിക്കുന്നതിനും ദ്വിരാഷ്ട്ര പരിഹാരത്തിനും വേണ്ടിയുള്ള ഇന്ത്യയുടെ ഉറച്ച പ്രതിബദ്ധത വിദേശകാര്യ മന്ത്രി ആവർത്തിച്ചു. അതേസമയം, ലിബറൽ പാർട്ടി ഓഫ് ഓസ്‌ട്രേലിയയുടെ നേതാവ് പീറ്റർ ഡട്ടൺ ന്യൂഡൽഹിയിൽ വിദേശകാര്യ മന്ത്രി ഡോ എസ് ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യ-ഓസ്‌ട്രേലിയ ഉഭയകക്ഷി പങ്കാളിത്തം, ഇന്തോ-പസഫിക്, പശ്ചിമേഷ്യ, യൂറോപ്പ് എന്നിവയെക്കുറിച്ച് അവർ കാഴ്ചപ്പാടുകൾ കൈമാറി. ഇന്ത്യ-ഓസ്‌ട്രേലിയ ബന്ധത്തിന് ശക്തമായ പിന്തുണ നൽകിയതിന് ഡോ.ജയ്‌ശങ്കർ മിസ്റ്റർ ഡട്ടനോട് വീണ്ടും നന്ദി പറഞ്ഞു.