പാകിസ്ഥാൻ, പഞ്ചാബ് പ്രവിശ്യയിലെ മിയാൻവാലിയിൽ പാകിസ്ഥാൻ വ്യോമസേനയുടെ പരിശീലന താവളം സായുധരായ തീവ്രവാദികൾ ആക്രമിച്ചു. നിലത്തിറക്കിയ മൂന്ന് വിമാനങ്ങൾക്ക് കേടുപാടുകൾ വരുത്തി. പാകിസ്ഥാൻ വ്യോമസേനയുടെ മിയാൻവാലി ട്രെയിനിംഗ് എയർ ബേസ് തോക്കുധാരികൾ ആക്രമിച്ചെങ്കിലും സൈനികർ മൂന്ന് ആക്രമണകാരികളെ കൊല്ലുകയും മറ്റ് മൂന്ന് പേരെ വളയുകയും ചെയ്തുവെന്ന് പാകിസ്ഥാൻ സൈന്യം പ്രസ്താവനയിൽ പറഞ്ഞു. വെള്ളിയാഴ്ച ബലൂചിസ്ഥാൻ, ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യകളിൽ നടന്ന ഭീകരാക്രമണങ്ങളിൽ 15 സൈനികരെങ്കിലും കൊല്ലപ്പെട്ടതിന് മണിക്കൂറുകൾക്ക് ശേഷമാണ് ആക്രമണം.