ഐ ഓ സി കേരള ചാപ്റ്റർ സൗത്ത് ഫ്ലോറിഡയിൽ ശ്രീ ചാണ്ടി ഉമ്മന് സ്വീകരണവും അനുമോദന സമ്മേളനയും നവംബർ 5ന്

By: 600084 On: Nov 4, 2023, 2:39 PM

പി പി ചെറിയാൻ, ഡാളസ്.

ഫ്ലോറിഡ : ഐ ഓ സി കേരള ചാപ്റ്റർ സൗത്ത് ഫ്ലോറിഡയിൽ ശ്രീ ചാണ്ടി ഉമ്മന് സ്വീകരണവും അനുമോദന സമ്മേളനയും സംഘടിപ്പിക്കുന്നു. ഞായറാഴ്ച 10 മണിക്ക് 811 Glenn Parkway, Hollywood ൽ വെച്ച് കൂടുന്ന യോഗത്തിൽ, സൗത്ത് ഫ്ലോറിഡയിലെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രവർത്തകരുടെ ചിരകാല അഭിലാഷമായിരുന്ന IOC സൗത്ത് ഫ്ലോറിഡ ചാപ്റ്റർ ഔദ്യോഗികമായി ഉൽഘാടനം ചെയ്യപ്പെടും.

പുതുപ്പള്ളി നിയോഗക മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ ത്രസിപ്പിക്കുന്ന വിജയം കരസ്ഥമാക്കി ആഗോളതലത്തിൽ കോൺഗ്രസ് പ്രവത്തകരിൽ ആവേശം നിറച്ച ശ്രീ ചാണ്ടി ഉമ്മൻ്റെ സാനിദ്ധ്യം, സൗത്ത് ഫ്ലോറിഡയിലെ കോൺഗ്രസ് പ്രവർത്തകരിൽ ആവേശത്തിൻ്റെ തിരയിളക്കുമെന്ന് ഉറപ്പാണ്. ചാണ്ടി ഉമ്മന് അഭിന്ദനങ്ങൾ നേരിട്ടറിയിക്കുവാനും സംവദിക്കുവാനുമുള്ള ഈ അസുലഭ സന്ദർഭം സൗത്ത് ഫ്ളോറിഡയുടെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന കോൺഗ്രസ് പ്രവർത്തകരും അനുഭാവികളും അഭ്യുദയ കാംഷികളും വിനയോഗിക്കണം എന്ന് സംഘാടകർ അഭ്യർത്ഥിച്ചു.

ശ്രീ പനംഗയിൽ ഏലിയാസ് (പ്രസിഡൻ്റെ), ശ്രീ മേലെ ചാക്കോ (ചെയർമാൻ), ശ്രീ രാജൻ ജോർജ് (സെക്കറട്ടറി), ശ്രീ സജീവ് മാത്യു (ട്രഷറാർ), ശ്രീ ഷാൻറ്റീ വർഗീസ് (വൈസ് പ്രസിഡൻ്റെ), ശ്രീ ജോസ് സെബാസ്റ്റ്യൻ (ജോയിൻ്റെ ട്രഷറാർ), ശ്രീ കുര്യൻ വർഗീസ് (ജോയിൻ്റെ സെക്കറട്ടറി), ശ്രീ രാജൻ പടവത്തിൽ (പേട്രൺ), ഏക്സിക്യുട്ടീവ് കമ്മറ്റി അംഗങ്ങളായ ശ്രീ ബിജോയ് സേവ്യർ, ശ്രീ രാജു ഇടിക്കുള, ശ്രീ ജോൺസൻ ഔസേപ്പ്, വിനീത് ഫിലിപ്പ് എന്നിവരെ കൂടാതെ IOC നാഷണൽ നേതാക്കൻമാർആയ ശ്രീ ജോർജ്ജ് എബ്രഹാം (നാഷണൽ വൈസ് ചെയർമാൻ) ശ്രീമതി ലീല മാരേട്ട് (പ്രസിഡൻ്റെ) ശ്രീ സന്തോഷ് നായർ (വർക്കിംഗ് കമ്മറ്റി മെമ്പർ), സജി കരിമ്പന്നൂർ (ജനറൽ സെക്കറട്ടറി) തുടങ്ങിയവർ നേതൃത്വം നൽകുമെന്ന് സജീവ് മാത്യു അറിയിച്ചു.