ആരോഗ്യ സംരക്ഷണ സംവിധാനം പ്രതിസന്ധിയില്‍: മുന്നറിയിപ്പ് നല്‍കി ആല്‍ബെര്‍ട്ട മെഡിക്കല്‍ അസോസിയേഷന്‍ 

By: 600002 On: Nov 4, 2023, 1:28 PM

 

 

പ്രവിശ്യയിലെ ആരോഗ്യ പരിപാലന സംവിധാനം പ്രതിസന്ധിയിലാണെന്നും നടപടികളെടുത്തില്ലെങ്കില്‍ രൂക്ഷമായി മാറുമെന്നും മുന്നറിയിപ്പ് നല്‍കി ആല്‍ബെര്‍ട്ട മെഡിക്കല്‍ അസോസിയേഷന്‍. ഇത് സംബന്ധിച്ച് പ്രവിശ്യാ സര്‍ക്കാരിനോട് നടപടിയെടുക്കാന്‍ അഭ്യര്‍ത്ഥിച്ചതായി എഎംഎ പ്രസിഡന്റ് പോള്‍ പാര്‍ക്ക്‌സ് പറഞ്ഞു. ആല്‍ബെര്‍ട്ട ഹെല്‍ത്ത് സര്‍വീസസിന്റെ ഘടന നവീകരിക്കാനുള്ള പ്രവിശ്യയുടെ പദ്ധതികളില്‍ ഫിസിഷ്യന്മാര്‍ക്ക് ആശങ്കയുണ്ടെന്ന് മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച പാര്‍ക്ക്‌സ് പറഞ്ഞു. 

ഫാള്‍ സീസണില്‍ നവീകരണത്തിന്റെ ആദ്യഘട്ടങ്ങള്‍ ഉണ്ടാകുമെന്ന് പ്രീമിയര്‍ ഡാനിയേല്‍ സ്മിത്ത് വാഗ്ദാനം ചെയ്തിട്ടുണ്ട്. നിലവിലെ ആരോഗ്യ പരിരക്ഷാ സംവിധാനത്തിന് രോഗികളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയില്ലെന്നും പ്രവിശ്യയില്‍ ഫാമിലി ഡോക്ടര്‍ ക്ഷാമം പ്രതിസന്ധി തീര്‍ക്കുകയാണെന്നും പാര്‍ക്ക്‌സ് മുന്നറിയിപ്പ് നല്‍കി.