സൗജന്യ എനര്‍ജി അപ്‌ഗ്രേഡ്: രണ്ട് പുതിയ പ്രോഗ്രാമുകള്‍ അവതരിപ്പിച്ച് ഒന്റാരിയോ 

By: 600002 On: Nov 4, 2023, 12:18 PM

 


ശൈത്യകാലത്ത് എനര്‍ജി ബില്ലുകള്‍ കുറയ്ക്കുന്നതിന് സൗജന്യ എനര്‍ജി അപ്‌ഗ്രേഡിനായി പുതിയ രണ്ട് പ്രോഗ്രാം അവതരിപ്പിച്ച് ഒന്റാരിയോ. ഇന്‍ഡിപെന്‍ഡന്റ് ഇലക്ട്രിസിറ്റി സിസ്റ്റം ഓപ്പറേറ്റര്‍(IESO) എന്‍ബ്രിഡ്ജ് ഗ്യാസുമായി സഹകരിച്ച് നടത്തുന്ന പദ്ധതികളാണ് ഹോം വിന്റര്‍പ്രൂഫിംഗ് പ്രോഗ്രാം, എനര്‍ജി അഫോര്‍ഡബിളിറ്റി പ്രോഗ്രാം എന്നിവ. വരുമാനത്തെ ആശ്രയിച്ച് ആളുകള്‍ക്ക് സൗജന്യ തെര്‍മോസ്റ്റാറ്റുകളും ഇന്‍സുലേഷനും പുതിയ റെഫ്രിജറേറ്ററും ലഭിക്കും. ഈ പ്രോഗ്രാമുകളിലൊന്നിലേക്ക് അര്‍ഹതയുള്ളവര്‍ക്ക് രണ്ടാമത്തെ പ്രോഗ്രാമിനും അര്‍ഹതയുണ്ടായിരിക്കും. 

പ്രോഗ്രാമിന് അര്‍ഹതയുണ്ടെന്ന് കണ്ടെത്തിക്കഴിഞ്ഞാല്‍ ഉദ്യോഗസ്ഥന്‍ വീട്ടില്‍ പരിശോധന നടത്തും. ഇതുവരെ 200,000 ത്തിലധികം വീട്ടുടമകള്‍ക്ക് സൗജന്യ അപ്‌ഗ്രേഡുകള്‍ ലഭിച്ചിട്ടുണ്ട്. 376,500 പേര്‍ വിന്റര്‍പ്രൂഫിംഗ് പ്രോഗ്രാമിനും ഏകദേശം 1.7 മില്യണ്‍ പേര്‍ എനര്‍ജി അഫോര്‍ഡബിളിറ്റി പ്രോഗ്രാമിനും അര്‍ഹരാണെന്ന് കണ്ടെത്തിയിട്ടുണ്ട്.