സിപിപിയില്‍ നിന്നും ആല്‍ബെര്‍ട്ട പിന്മാറുകയാണെങ്കില്‍ അന്താരാഷ്ട്ര സാമൂഹിക സുരക്ഷാ കരാറുകള്‍ ചര്‍ച്ച ചെയ്യേണ്ടി വരുമെന്ന് ക്രിസ്റ്റിയ ഫ്രീലാന്‍ഡ് 

By: 600002 On: Nov 4, 2023, 11:58 AM 


കാനഡ പെന്‍ഷന്‍ പദ്ധതിയില്‍ നിന്ന് ആല്‍ബെര്‍ട്ട പിന്മാറുകയാണെങ്കില്‍ അന്താരാഷ്ട്ര സാമൂഹിക സുരക്ഷാ കരാറുകള്‍ ചര്‍ച്ച ചെയ്യേണ്ടി വരുമെന്ന് ഫിനാന്‍സ് മിനിസ്റ്റര്‍ ക്രിസ്റ്റിയ ഫ്രീലാന്‍ഡ്. വിദേശത്ത് ജോലി ചെയ്യുന്ന കോണ്‍ട്രിബ്യൂട്ടേഴ്‌സിനെ സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തേണ്ടി വരും. സിപിപിയില്‍ നിന്നും പിന്മാറാനുള്ള ആല്‍ബെര്‍ട്ടയുടെ പദ്ധതി ദശലക്ഷകണക്കിന് ആളുകളുടെ വിരമിക്കല്‍ അപകടത്തിലാക്കുമെന്ന് ഫ്രീലാന്‍ഡ് കഴിഞ്ഞ ദിവസം സൂചിപ്പിച്ചിരുന്നു. 

സിപിപിയില്‍ നിന്നും പിന്മാറാന്‍ ആല്‍ബെര്‍ട്ടയ്ക്ക് അവകാശമുണ്ട്. എന്നാല്‍ അങ്ങനെ ചെയ്താലുണ്ടാകുന്ന അപകടസാധ്യതകളെക്കുറിച്ചും ചെലവേറിയതായിരിക്കുമെന്നുള്ള ധാരണ ഉണ്ടായിരിക്കണമെന്ന് ആല്‍ബെര്‍ട്ട പ്രീമിയര്‍ ഡാനിയേല്‍ സമ്ത്തിന് അയച്ച കത്തില്‍ ഫ്രീലാന്‍ഡ് വ്യക്തമാക്കിയിരുന്നു. 

സ്വന്തം പ്രോഗ്രാം ആല്‍ബെര്‍ട്ട ആരംഭിച്ചാല്‍ വിദേശത്ത് കരിയറിന്റെ ഭൂരിഭാഗവും ചെലവഴിക്കുന്ന കനേഡിയന്‍ പൗരന്മാരെ സിപിപിയുടെ അതേ മാതൃകയില്‍ ട്രീറ്റ് ചെയ്യേണ്ടതുണ്ട്. അത് ഉറപ്പാക്കുകയും വേണം. ക്യുബെക്ക് 39 രാജ്യങ്ങളുമായും കാനഡ 60 രാജ്യങ്ങളുമായും അത്തരം കരാറുകള്‍ ഉണ്ടാക്കിയിട്ടുണ്ട്.