കനേഡിയന്‍ ബിസിനസ് ബാങ്ക്‌റപ്റ്റന്‍സി 42 ശതമാനം ഉയര്‍ന്നു: റിപ്പോര്‍ട്ട് 

By: 600002 On: Nov 4, 2023, 10:38 AM

 

 

കാനഡയില്‍ ബിസിനസ് ബാങ്ക്‌റപ്റ്റന്‍സി മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 41.8 ശതമാനം ഉയര്‍ന്നതായി സൂപ്രണ്ട് ഓഫ് ബാങ്ക്‌റപ്റ്റന്‍സി ഓഫീസ്. ഈ വര്‍ഷം രണ്ടാം പാദത്തേക്കാള്‍ 3.6 ശതമാനം വര്‍ധനവോടെ മൂന്നാം പാദത്തില്‍ 1,129 കച്ചവടസ്ഥാപനങ്ങള്‍ പാപ്പരായി പ്രഖ്യാപിച്ചതായി സൂപ്രണ്ട് ഓഫ് ബാങ്ക്‌റപ്റ്റന്‍സി ഓഫീസ് പറയുന്നു. ഉപഭോക്തൃ പാപ്പരത്വ ഫയലിംഗുകള്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 17.8 ശതമാനം ഉയര്‍ന്നു. എന്നാല്‍ രണ്ടാം പാദത്തില്‍ നിന്ന് 2.4 ശതമാനം കുറഞ്ഞിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.