ഒക്ടോബറില്‍ കാനഡയിലെ തൊഴിലില്ലായ്മ നിരക്ക് 5.7 ശതമാനമായി ഉയര്‍ന്നു: സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ 

By: 600002 On: Nov 4, 2023, 8:47 AM

 

 


കാനഡയിലെ തൊഴിലില്ലായ്മാ നിരക്ക് ഒക്ടോബറില്‍ 5.7 ശതമാനമായി ഉയര്‍ന്നതായി സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ റിപ്പോര്‍ട്ട്. കനേഡിയന്‍ സമ്പദ്‌വ്യവസ്ഥയില്‍ 18,000 തൊഴിലവസരങ്ങളാണ് കൂട്ടിച്ചേര്‍ത്തത്. ഇതോടെ കഴിഞ്ഞ ആറ് മാസത്തിനിടെ നാലാം തവണയാണ് തൊഴിലില്ലായ്മ നിരക്ക് ഉയര്‍ന്നത്. സെപ്റ്റംബറില്‍ തൊഴിലില്ലായ്മ നിരക്ക് 5.5 ശതമാനമായിരുന്നു. 

കണ്‍സ്ട്രക്ഷന്‍, ഇന്‍ഫര്‍മേഷന്‍, കള്‍ച്ചര്‍, റിക്രിയേഷന്‍ എന്നീ മേഖലകളില്‍ കഴിഞ്ഞ മാസം തൊഴില്‍ വര്‍ധന ഉണ്ടായി. എന്നാല്‍ മൊത്തവ്യാപാരത്തിലും ചില്ലറ വ്യാപാരത്തിലും ഉല്‍പ്പാദനത്തിലും ഉണ്ടായ ഇടിവ് ഈ വര്‍ധനയെ നികത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. സെപ്റ്റംബറിനെ അപേക്ഷിച്ച് ഒക്ടോബറില്‍ വേതന വളര്‍ച്ചയുടെ വേഗത കുറഞ്ഞു. ശരാശരി മണിക്കൂര്‍ വേതനം ഒരു വര്‍ഷം മുമ്പുള്ളതിനേക്കാള്‍ 4.8 ശതമാനം ഉയര്‍ന്നതായും സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ പറയുന്നു.