നികുതി വെട്ടിപ്പ്: ചില കനേഡിയന്‍ കമ്പനികള്‍ 120 ബില്യണ്‍ ഡോളര്‍ ലക്‌സംബര്‍ഗിലേക്ക് മാറ്റിയതായി വെളിപ്പെടുത്തല്‍

By: 600002 On: Nov 4, 2023, 8:11 AM

 


ആഭ്യന്തര നികുതി അടയ്ക്കാതിരിക്കാനായി കാനഡയിലെ ചില ഭീമന്‍ കമ്പനികള്‍ കോടിക്കണക്കിന് ഡോളര്‍ യൂറോപ്യന്‍ രാജ്യമായ ലക്‌സംബര്‍ഗിലേക്ക് മാറ്റിയതായി ക്യുബെക്ക് ഗവേഷണ സ്ഥാപനത്തിന്റെ വെളിപ്പെടുത്തല്‍. ക്യുബെക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 33 കമ്പനികള്‍ ഉള്‍പ്പെടെ 59 കനേഡിയന്‍ കമ്പനികള്‍ 10 വര്‍ഷത്തിനിടെ ഏകദേശം 11,980 ബില്യണ്‍ ഡോളര്‍ അറ്റാദായം ലക്‌സംബര്‍ഗിലേക്ക് കൈമാറിയതായി IRIS  പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. 

ഫിനാന്‍സ്, നാച്വറല്‍ റിസോഴ്‌സസ്, ഫുഡ്, ടെക്‌നോളജി എന്നിവയുള്‍പ്പെടെ നിരവധി മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളാണ് തങ്ങളുടെ അറ്റാദായം ലക്‌സംബര്‍ഗിലേക്ക് മാറ്റിയത്. തോംസണ്‍ റോയിറ്റേഴ്‌സ്, അലിമെന്റേഷന്‍ കൗച്ചെ-ടാര്‍ഡ്, സപുട്ടോ തുടങ്ങിയ കമ്പനികള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഈ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള ചില കമ്പനികള്‍ക്ക് കാനഡയില്‍ കോവിഡ് വേതന സബ്‌സിഡികള്‍ പോലുള്ള പൊതു സബ്‌സിഡികള്‍ ലഭിച്ചിട്ടുണ്ടെന്നും IRIS  റിപ്പോര്‍ട്ട് ചെയ്യുന്നു.