പൈറസി മൂലം വിനോദ വ്യവസായത്തിന് പ്രതിവർഷം 20,000 കോടി രൂപയുടെ നഷ്ടം സംഭവിക്കുന്നതായി കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ.

By: 600021 On: Nov 4, 2023, 1:13 AM

പൈറസി മൂലം പ്രതിവർഷം ഇരുപതിനായിരം കോടിയിലധികം രൂപയുടെ നഷ്ടമാണ് ചലച്ചിത്ര-വിനോദ വ്യവസായ മേഖലയ്ക്ക് ഉണ്ടാകുന്നതെന്ന് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രി അനുരാഗ് സിംഗ് ഠാക്കൂർ. ഈ ഭീഷണി തടയുന്നതിനായി പാർലമെന്റ് ഈ വർഷം മൺസൂൺ സമ്മേളനത്തിൽ സിനിമാട്ടോഗ്രാഫ് (ഭേദഗതി) നിയമം 2023 പാസാക്കിയതായി ഠാക്കൂർ പറഞ്ഞു. സിനിമാ വ്യവസായത്തിൻ്റെയും അതുമായി ബന്ധപ്പെട്ട ജനങ്ങളുടെയും താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും സിനിമ പൈറസി തടയാൻ സർക്കാർ ചില സുപ്രധാന തീരുമാനങ്ങൾ എടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.