പ്രധാനമന്ത്രി നരേന്ദ്ര മോദി യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി ടെലിഫോണിൽ സംഭാഷണം നടത്തി. പശ്ചിമേഷ്യൻ മേഖലയിലെ സംഭവവികാസങ്ങളെക്കുറിച്ച് ഇരു നേതാക്കളും അഭിപ്രായങ്ങൾ കൈമാറി. ഭീകരവാദം, വഷളായിക്കൊണ്ടിരിക്കുന്ന സുരക്ഷാ സാഹചര്യം, സാധാരണക്കാരുടെ ജീവൻ നഷ്ടപ്പെടൽ എന്നിവയിൽ ഇരു നേതാക്കളും അഗാധമായ ഉത്കണ്ഠ രേഖപ്പെടുത്തി.സുരക്ഷയും മാനുഷികവുമായ സ്ഥിതിഗതികൾ നേരത്തേ പരിഹരിക്കണമെന്ന് പ്രധാനമന്ത്രി മോദിയും യുഎഇ പ്രസിഡന്റും ആവശ്യപ്പെട്ടു. മേഖലയിൽ സുസ്ഥിരമായ സമാധാനം, സുരക്ഷ, സ്ഥിരത എന്നിവയുടെ പ്രാധാന്യം അവർ ഊന്നിപ്പറഞ്ഞു. ഇന്ത്യ-യുഎഇ സമഗ്ര തന്ത്രപരമായ പങ്കാളിത്തത്തിചട്ടക്കൂടിനുള്ളിൽ വിവിധ മേഖലകളിൽ ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നത് തുടരാനുള്ള പ്രതിജ്ഞാബദ്ധതയും ഇരു നേതാക്കളും ആവർത്തിച്ചു.