ഇന്ത്യൻ പൗരന്മാർക്ക് ബാങ്ക് അക്കൗണ്ട് പ്രവർത്തനങ്ങൾ എളുപ്പമാക്കി റഷ്യ

By: 600021 On: Nov 4, 2023, 1:04 AM

ഇന്ത്യൻ പൗരന്മാർക്ക് രാജ്യത്ത് ബാങ്ക് അക്കൗണ്ട് തുറക്കാനും മറ്റുമുള്ള പ്രവർത്തനങ്ങൾ റഷ്യൻ സർക്കാർ എളുപ്പമാക്കി. ഇന്ത്യയിലെ റഷ്യൻ എംബസിയുടെ കണക്കനുസരിച്ച്, റഷ്യൻ ബാങ്കുകളിലെ അക്കൗണ്ടുകൾ ഇനിമുതൽ 'നേരായ' രീതിയിൽ വിദൂരമായി തുറക്കാം. മാർഗനിർദേശത്തിനായി സെൻട്രൽ ബാങ്ക് ഓഫ് റഷ്യൻ ഫെഡറേഷനുമായി പങ്കാളിത്ത കരാറുള്ള ഒരു ഇന്ത്യൻ ബാങ്കിനെ സമീപിക്കാനാണ് ഇന്ത്യക്കാർക്കുള്ള നിർദേശം. ഇതോടെ റഷ്യയിൽ എത്തുന്ന ഇന്ത്യൻ പൗരന് ഒരു പങ്കാളി റഷ്യൻ ബാങ്കിൽ വേഗത്തിൽ ഒരു ബാങ്ക് കാർഡ് നേടാനും സാമ്പത്തിക ഇടപാടുകൾ ആരംഭിക്കാനും കഴിയും. ഇത് ഇന്ത്യൻ ടൂറിസ്റ്റുകൾക്കും പ്രത്യേകിച്ച് , രാജ്യത്ത് പഠിക്കുന്ന 15,000 ഇന്ത്യൻ വിദ്യാർത്ഥികൾക്കും പ്രയോജനകരമാവും. ഇന്ത്യക്കാർക്ക് രാജ്യത്തേക്ക് പ്രവേശിക്കാൻ ഇ-വിസയ്ക്ക് അപേക്ഷിക്കാമെന്ന് മോസ്കോ പ്രഖ്യാപിച്ച് ആഴ്ചകൾക്ക് ശേഷമാണ് ഈ നീക്കം.