പൊതുമേഖലാ വേതനം കൂടുതല്‍ മത്സരാധിഷ്ഠിതമാക്കാന്‍ പുതിയ ബില്‍ അവതരിപ്പിച്ച് ആല്‍ബെര്‍ട്ട സര്‍ക്കാര്‍ 

By: 600002 On: Nov 3, 2023, 9:16 AM

 

 

കഴിവുള്ളവരെ നിലനിര്‍ത്താനും ആകര്‍ഷിക്കാനും തൊഴിലുടമകള്‍ക്ക് എളുപ്പമാകുമെന്ന പ്രതീക്ഷയില്‍ ആല്‍ബെര്‍ട്ടയില്‍ പൊതുമേഖലാ ജീവനക്കാര്‍ക്കുള്ള നിലവിലെ കോംപന്‍സേഷന്‍ മോഡല്‍ ഒഴിവാക്കുകയാണ് പുതിയ നിയമനിര്‍മാണത്തിലൂടെ സര്‍ക്കാര്‍. ബുധനാഴ്ച പ്രവിശ്യാ സര്‍ക്കാര്‍ പുറത്തിറക്കിയ രണ്ട് ധനകാര്യ ബില്ലുകളില്‍ ഒന്നാണ് പബ്ലിക് സെക്ടര്‍ എംപ്ലോയര്‍ അമെന്‍ഡ്‌മെന്റ് ആക്ട് എന്ന ബില്‍ 5. നിലവില്‍ RABCCA( Reform of Agencies, Boards and Commossions Compensation Regulation) ജീവനക്കാര്‍ക്ക് ബില്ലിലെ ഭേദഗതികള്‍ ബാധകമാകും. 

നിര്‍ദ്ദിഷ്ട നിയമനിര്‍മാണം കൂടുതല്‍ ഫ്‌ളെക്‌സിബിളായ ഗൈഡ്‌ലൈനുകള്‍ സൃഷ്ടിക്കും. പൊതുമേഖലാ എക്‌സിക്യുട്ടീവുകള്‍ക്ക് കൂടുതല്‍ പണം നല്‍കാനോ മികച്ച ആനുകൂല്യങ്ങള്‍ നല്‍കാനോ കഴിയുമെന്ന് സര്‍ക്കാര്‍ പറയുന്നു. ആല്‍ബെര്‍ട്ട ഹെല്‍ത്ത് സര്‍വീസസ്, പോസ്റ്റ്-സെക്കന്‍ഡറി സ്ഥാപനങ്ങള്‍, ആല്‍ബെര്‍ട്ട ഗെയ്മിംഗ്, ലിക്വര്‍ ആന്‍ഡ് കാനബീസ് കമ്മീഷന്‍ പോലുള്ള പബ്ലിക് ഏജന്‍സികള്‍ എന്നിവയിലെ യൂണിയന്‍ ഇതര പൊതുമേഖലാ ജീവനക്കാര്‍ക്കുള്ള കോംപന്‍സേഷന്‍ ഗവേര്‍ണന്‍സ് സ്ട്രക്ചറില്‍ മാറ്റം വരുത്താനും നിയനിര്‍മാണത്തിലൂടെ പദ്ധതിയിടുന്നുണ്ട്.