വാഹനങ്ങളില്‍ 12-വോള്‍ട്ട് ബാറ്ററികള്‍ക്ക് ശരിയായ വലിപ്പവും പ്ലെയ്‌സ്‌മെന്റും ഇല്ലാത്തതിനാല്‍ തീപിടിക്കാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി കാനഡയില്‍ ലക്ഷകണക്കിന് RAV4 മോഡല്‍ വാഹനങ്ങള്‍ തിരിച്ചുവിളിച്ചതായി ടൊയോട്ട അറിയിച്ചു. രാജ്യത്തുടനീളം വിറ്റഴിച്ച 2013 മുതല്‍ 2018 വരെ മോഡല്‍ വാഹനങ്ങളാണ് തിരിച്ചുവിളിച്ചിരിക്കുന്നത്.
12- വോള്‍ട്ട് ബാറ്ററികള്‍ മറ്റ് വാഹനങ്ങളില്‍ ഉള്ളതിനേക്കാള്‍ ചെറുതാണെന്നും ഇവ ഹോള്‍ഡ്-ഡൗണ്‍ ക്ലാമ്പ് മുറുക്കിയിട്ടില്ലെങ്കില്‍ വാഹനം ഓടിക്കുമ്പോള്‍ ബാറ്ററി ചലിക്കുമെന്നും കമ്പനി പറയുന്നു. ഈ ബാറ്ററിയുടെ ചലനം പോസിറ്റീവ് ബാറ്ററി ടെര്‍മിനലിനെ ഹോള്‍ഡ്-ഡൗണ്‍ ക്ലാമ്പും ഷോര്‍ട്ട് സര്‍ക്യൂട്ടുമായി സമ്പര്‍ക്കം പുലര്‍ത്താന്‍ ഇടയാക്കും. ഇത് തീപിടുത്തത്തിന് കാരണമാകുമെന്ന് ടൊയോട്ട വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. വാഹന ഉടമകളെ ഡിസംബര്‍ അവസാനത്തോടെ വിവരങ്ങള്‍ അറിയിക്കും. ഉടമകള്‍ക്ക് VIN ഉപയോഗിച്ച് തിരിച്ചുവിളിച്ചവയില്‍ ഉള്‍പ്പെടുന്നതാണോ എന്ന് പരിശോധിക്കാനാകും. പ്രശ്‌നം പരിഹരിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് കമ്പനി അറിയിച്ചു.