യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് കാബിനറ്റ് കാര്യ മന്ത്രി മുഹമ്മദ് അൽ ഗെർഗാവിയുമായി കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ കൂടിക്കാഴ്ച നടത്തി. ഇന്ത്യയും യുണൈറ്റഡ് അറബ് എമിറേറ്റ്‌സും തമ്മിലുള്ള ദീർഘകാല സൗഹൃദം ഊട്ടിയുറപ്പിക്കുകയും ആഴത്തിലാക്കുകയും ചെയ്യുക ലക്ഷ്യമിട്ടായിരുന്നു ദുബായിൽ നടന്ന ഉന്നതതല യോഗം. പരസ്പര നേട്ടങ്ങൾ കൈവരിക്കാൻ കഴിയുന്ന വിദ്യാഭ്യാസം, നൈപുണ്യ വികസനം എന്നിവ ഉൾപ്പെടെ വിവിധ മേഖലകളിൽ സഹകരണം വർധിപ്പിക്കാൻ ഇരു നേതാക്കളും ചർച്ച നടത്തി. ഇരു രാജ്യങ്ങളിലെയും പൗരന്മാരിൽ ഇത് ചെലുത്തുന്ന നല്ല സ്വാധീനത്തെക്കുറിച്ചും പരസ്പര പങ്കാളിത്തത്തിൻ്റെ ഭാവി സാധ്യതകളെക്കുറിച്ചും നേതാക്കൾ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.