പുതിയ വാടക വീടുകള്‍ക്കുള്ള എച്ച്എസ്ടി പ്രൊവിന്‍ഷ്യല്‍ പോര്‍ഷന്‍ നീക്കം ചെയ്യുമെന്ന് ഒന്റാരിയോ സര്‍ക്കാര്‍ അറിയിച്ചു

By: 600002 On: Nov 2, 2023, 1:20 PM

 


പുതിയ വാടക വീടുകള്‍ക്കുള്ള ഹാര്‍മോണൈസ്ഡ് സെയില്‍സ് ടാക്‌സിന്റെ(HST) പ്രവിശ്യാ ഭാഗം നീക്കം ചെയ്യുമെന്ന് ഒന്റാരിയോ സര്‍ക്കാര്‍ അറിയിച്ചു. എച്ച്എസ്ടിയുടെ എട്ട് ശതമാനം പ്രവിശ്യാഭാഗമാണ് നീക്കുന്നത്. അപ്പാര്‍ട്ട്‌മെന്റ് കെട്ടിടങ്ങള്‍, സ്റ്റുഡന്റ് ഹൗസിംഗ്, ലോംഗ് ടേം അക്കമഡേഷനായി നിര്‍മിക്കുന്ന സീനിയര്‍ റെസിഡന്‍സുകള്‍ എന്നിവയ്ക്കാണ് പുതിയ മാറ്റം ബാധകമാവുക. 

2023 സെപ്തംബര്‍ 14 നും 2030 ഡിസംബര്‍ 31 നും ഇടയില്‍ നിര്‍മിച്ച പ്രോജക്ടുകള്‍ക്ക് റിബേറ്റ് ലഭ്യമാകും. 2035 ഡിസംബര്‍ 31 ആണ് പൊജക്ടുകള്‍ പൂര്‍ത്തിയാക്കാനുള്ള സമയപരിധി. റിബേറ്റ് ലഭ്യമാകുന്നതിന് കെട്ടിടങ്ങള്‍ക്ക് കുറഞ്ഞത് നാല് സ്വകാര്യ അപ്പാര്‍ട്ട്‌മെന്റ് യൂണിറ്റുകളോ 10 സ്വകാര്യ മുറികളോ സ്യൂട്ടുകളോ ഉണ്ടായികരിക്കണം. കൂടാതെ ആ യൂണിറ്റുകളുടെ 90 ശതമാനവും ദീര്‍ഘകാലത്തേക്ക് വാടകയ്ക്ക് നല്‍കുന്നവയായിരിക്കണം. ഫെഡറല്‍ ഗുഡ്‌സ് ആന്‍ഡ് സര്‍വീസസ്(ജിഎസ്ടി) റിബേറ്റിനുള്ള അര്‍ഹതയും സമാനമാണ്.