ഉയര്‍ന്ന വാഹന ഇന്‍ഷുറന്‍സ് ചെലവ് കുറയ്ക്കാന്‍ ആല്‍ബെര്‍ട്ട സര്‍ക്കാര്‍ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുന്നു. ജനുവരി 1 മുതല്‍ ഗുഡ് റെക്കോര്‍ഡ് നേടിയിട്ടുള്ള ഡ്രൈവര്‍മാര്‍ക്ക് അവരുടെ പ്രീമിയം സെപ്റ്റംബറിലെ പണപ്പെരുപ്പ നിരക്കിനേക്കാള്‍ വര്‍ധിപ്പിക്കാന്‍ കഴിയില്ലെന്ന് ധനമന്ത്രി നേറ്റ് ഹോണര്‍ പ്രഖ്യാപിച്ചു. ആല്‍ബെര്‍ട്ടയിലെ ഡ്രൈവര്‍മാര്‍ക്കും ഇന്‍ഷുറേഴ്‌സിനും വാഹന ഇന്‍ഷുറന്‍സ് അഫോര്‍ഡബിളും സുസ്ഥിരവും ന്യായയുക്തവുമാക്കാന്‍ തങ്ങലുടെ സര്‍ക്കാര്‍ പൂര്‍ണമായി പ്രതിജ്ഞാബദ്ധരാണെന്ന് ഹോര്‍ണര്‍ പറഞ്ഞു. വര്‍ഷാവസാനത്തോടെ വാഹന ഇന്‍ഷുറന്‍സ് നിരക്ക് വര്‍ധന മരവിപ്പിക്കാന്‍ പ്രവിശ്യ സര്‍ക്കാര്‍ നീങ്ങുന്നതിനിടെയാണ് പ്രഖ്യാപനം.
അതേസമയം, സര്‍ക്കാരിന്റെ ഈ നടപടിക്കെതിരെ പ്രതിപക്ഷം രംഗത്ത് വന്നു. ഉയര്‍ന്ന പ്രീമിയം കൊണ്ട് ഡ്രൈവര്‍മാരെ വലയ്ക്കുക എന്നല്ലാതെ സര്‍ക്കാര്‍ കാര്യമായി ഒന്നും ചെയ്യുന്നില്ലെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.