ഇന്ത്യയിലേക്ക് യാത്രചെയ്യാനുള്ള കനേഡിയന്‍ പൗരന്മാര്‍ പ്രതിസന്ധിയില്‍: സറണ്ടര്‍ സര്‍ട്ടിഫിക്കറ്റിനായി നെട്ടോട്ടമോടുന്നു 

By: 600002 On: Nov 2, 2023, 11:44 AM

 

 

ഇന്ത്യന്‍ വംശജരായ കനേഡിയന്‍ പൗരന്മാര്‍ ഇന്ത്യയിലേക്ക് യാത്ര ചെയ്യാനായി തങ്ങളുടെ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് സറണ്ടര്‍ ചെയ്യാന്‍ നെട്ടോട്ടമോടുകയാണ്. ഇന്ത്യയിലേക്ക് മടങ്ങുന്നതിന് വിസയ്ക്കും ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ(ഒസിഐ) കാര്‍ഡിനും അപേക്ഷിക്കുന്നതിന് ഇന്ത്യയില്‍ ജനിച്ച കനേഡിയന്‍ പൗരന്മാര്‍ക്ക് സറണ്ടര്‍ സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിക്കണം. കഴിഞ്ഞ മാസം ഇന്ത്യന്‍ സര്‍ക്കാര്‍ ഇ-വിസ പ്രോഗ്രാം താല്‍ക്കാലികമായി നിര്‍ത്തിവെച്ചതോടെ ഈ പ്രതിസന്ധി കൂടുതല്‍ രൂക്ഷമായി. ഇന്ത്യയിലേക്കുള്ള പ്രവേശന വിസ ലഭിക്കുന്നതിനും ഒസിഐ കാര്‍ഡിന് അപേക്ഷിക്കുന്നതിനും സറണ്ടര്‍ സര്‍ട്ടിഫിക്കറ്റ് ഇപ്പോള്‍ നിര്‍ണായകമാണ്. 

ഓട്ടവയിലെ ഇന്ത്യന്‍ എംബസി  ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന കനേഡിയന്‍ പൗരന്മാര്‍ക്കുള്ള വിസ സേവനങ്ങള്‍ ഭാഗികമായി പുനരാരംഭിക്കുമെന്ന് ഒക്ടോബര്‍ 25 ന് പ്രഖ്യാപിച്ചെങ്കിലും ഇ-വിസ പ്രോഗ്രാം നിലവില്‍ പുനരാരംഭിച്ചിട്ടില്ല.