ഒക്ടോബറില്‍ കാല്‍ഗറിയിലെ ഭവന വില്‍പ്പന 17 ശതമാനം വര്‍ധിച്ചു 

By: 600002 On: Nov 2, 2023, 10:57 AM

 

 

ഒക്ടോബറില്‍ കാല്‍ഗറിയിലെ ഭവന വില്‍പ്പനയില്‍ വര്‍ധനയുണ്ടായതായി കാല്‍ഗറി റിയല്‍ എസ്റ്റേറ്റ് ബോര്‍ഡ് റിപ്പോര്‍ട്ട്. ഒക്ടോബറില്‍ നഗരത്തില്‍ 2,171 വീടുകളുടെ വില്‍പ്പന ഉണ്ടായി. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തെ അപേക്ഷിച്ച് 17 ശതമാനം വര്‍ധനയാണ് ഉണ്ടായിട്ടുള്ളതെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. പുതിയ ലിസ്റ്റിംഗുകളും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഉയര്‍ന്ന് 2,684 യൂണിറ്റിലെത്തി. ഇത് 2015 ന് ശേഷം ഒക്ടോബര്‍ മാസത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും കൂടുതല്‍ ലിസ്റ്റിംഗുകളാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 

എന്നാല്‍ ഒക്ടോബറിലെ ഇന്‍വെന്ററി ലെവലുകള്‍ ഈ മാസം പരമ്പരാഗതമായി ലഭ്യമായതിനേക്കാള്‍ 40 ശതമാനത്തിലധികം കുറവായിരുന്നു. കാരണം താരതമ്യേന ശക്തമായ വില്‍പ്പന കാര്യമായ മാറ്റത്തെ തടഞ്ഞു. അണ്‍അഡ്ജസ്റ്റഡ് റെസിഡന്‍ഷ്യല്‍ ബെഞ്ച്മാര്‍ക്ക് 571,600 ഡോളറായി വര്‍ധിച്ചു. 2022 ഒക്ടോബറിനേക്കാള്‍ ഏകദേശം 10 ശതമാനം കൂടുതലാണിതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.