കാനഡയില്‍ പാലിന്റെ ഫാംഗേറ്റ് വില വര്‍ധന മൂന്ന് മാസത്തേക്ക് നീട്ടിയെന്ന് കനേഡിയന്‍ ഡയറി കമ്മീഷന്‍  

By: 600002 On: Nov 2, 2023, 10:31 AM

 


രാജ്യത്ത് പാലിന്റെ ഫാംഗേറ്റ് വിലയിലെ വര്‍ധനവ് പ്രാബല്യത്തിലാക്കുന്നത് മൂന്ന് മാസത്തേക്ക് വൈകിപ്പിക്കുന്നതായി കനേഡിയന്‍ ഡയറി കമ്മീഷന്‍. ഫുഡ് ഇന്‍ഡസ്ട്രി ഭക്ഷ്യവില സ്ഥിരത കൈവരിക്കാനുള്ള സമ്മര്‍ദ്ദത്തിലാണ്. ഇതിനിടയില്‍ വില വര്‍ധിപ്പിക്കുന്നത് ഉചിതമല്ലെന്ന തീരുമാനത്തെ തുടര്‍ന്നാണ് വില വര്‍ധന നീട്ടുന്നത്. 1.77 ശതമാനം വര്‍ധനവ് 2024 ഫെബ്രുവരി 1 ന് പ്രാബല്യത്തില്‍ വരുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ പിന്നീട് ഇത് മാറ്റി അടുത്ത മൂന്ന് മാസം കൂടി നീട്ടി 2024 മെയ് 1 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് കമ്മീഷന്‍ അറിയിച്ചു. ലിറ്ററിന് ഒരു ശതമാനത്തിലധികമാണ് വര്‍ധന. 

വര്‍ധിക്കുന്ന പണപ്പെരുപ്പം മുഴുവന്‍ ഡയറി വിതരണ ശൃംഖലകളെയും ബാധിക്കുന്നതായി സിഡിസി ചെയര്‍ ജെന്നിഫര്‍ ഹെയ്‌സ് പ്രസ്താവനയില്‍ പറഞ്ഞു.