ഒന്റാരിയോയില്‍ ബോംബ് ഭീഷണിയെ തുടര്‍ന്ന് സ്‌കൂളുകള്‍ അടച്ചു 

By: 600002 On: Nov 2, 2023, 9:58 AM

 


നോര്‍ത്തേണ്‍, ഈസ്‌റ്റേണ്‍ ഒന്‍രാരിയോയിലുടനീളമുള്ള സ്‌കൂളുകള്‍ ബോംബ് ഭീഷണി ഉണ്ടായതിനെ തുടര്‍ന്ന് ഒഴിപ്പിച്ചതായി പോലീസ് അറിയിച്ചു. ഒന്നിലധികം ബോംബ് ഭീഷണികളാണ് ലഭിച്ചതെന്നും ഇത് സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായും ഒന്റാരിയോ പ്രൊവിന്‍ഷ്യല്‍ പോലീസ് വ്യക്തമാക്കി. ഒന്നിലധികം സ്‌കൂള്‍ ബോര്‍ഡുകളുടെ കീഴിലുള്ള സ്‌കൂളുകളെ ലക്ഷ്യമിട്ടായിരുന്നു ഭീഷണി. പണം നല്‍കണമെന്നും ഇല്ലെങ്കില്‍ ബോംബിടുമെന്നുമായിരുന്നു ഭീഷണി. മുന്‍കരുതല്‍ എന്ന നിലയില്‍ എല്ലാ സ്‌കൂളുകളും ഒഴിപ്പിക്കുകയും അടയ്ക്കുകയും ചെയ്തു. അന്വേഷണം തുടരുകയാണെന്ന് പോലീസ് പറഞ്ഞു. പോലീസിന്റെ നിര്‍ദ്ദേശ പ്രകാരം ഗൊഗാമയുടെ നോര്‍ത്ത് ഭാഗത്തുള്ള നാല് ബോര്‍ഡുകളുടെ കീഴിലുള്ള സ്‌കൂളുകള്‍ അടച്ചിട്ടു. ഭീഷണി സന്ദേശത്തെക്കുറിച്ച് മറ്റ് തെളിവുകളോ, വിവരങ്ങളോ ഒന്നും കണ്ടെത്താനായിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി. കൂടുതല്‍ വിവരങ്ങളറിയാന്‍ രക്ഷിതാക്കള്‍ക്ക് സ്‌കൂളുകളുമായോ ബോര്‍ഡുകളുമായോ ബന്ധപ്പെടാമെന്ന് പോലീസ് അറിയിച്ചു.