2026 ല്‍ പുതിയ സ്ഥിരതാമസക്കാരുടെ എണ്ണം 500,000 ആയി നിലനിര്‍ത്താന്‍ തീരുമാനിച്ച് ഇമിഗ്രേഷന്‍ മിനിസ്റ്റര്‍ മാര്‍ക്ക് മില്ലര്‍. കാനഡയുടെ ഇമിഗ്രേഷന്‍ ലെവലുകള്‍ അതിന്റെ നിലവിലെ ലക്ഷ്യങ്ങളില്‍ നിന്ന് മാറ്റമില്ലാതെ തുടരുമെന്നും മാര്‍ക്ക് മില്ലര്‍ പ്രഖ്യാപിച്ചു. ഇത് വര്‍ഷാവര്‍ഷം റെക്കോര്‍ഡ് ബ്രേക്കിംഗ് ഇമിഗ്രേഷന്‍ അവസാനിക്കുന്നതിന്റെ സൂചനയാണെന്നാണ് റിപ്പോര്‍ട്ട്. അടുത്ത വര്‍ഷം 485,000 പുതിയ കുടിയേറ്റക്കാരുടെയും 2025 ലും 2026 ലും 500,000 വീതം പുതിയ കുടിയേറ്റക്കാരുടെയും പ്രവേശനമാണ് രാജ്യം ലക്ഷ്യമിടുന്നത്.
ഭവനം, ആരോഗ്യ സംരക്ഷണം, അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയ മേഖലകളിലെ സമ്മര്‍ദ്ദങ്ങള്‍ ലഘൂകരിക്കുന്നതിനും സാമ്പത്തിക വളര്‍ച്ചയെ പിന്തുണയ്ക്കുന്നതിനുമായി നിലവിലെ ലക്ഷ്യങ്ങള്‍ മാറ്റമില്ലാതെ തുടരുന്നതെന്നും മന്ത്രി വ്യക്തമാക്കി. 2024 ല്‍ 110,700 സ്ഥിരതാമസക്കാരുടെ പ്രവേശനമാണ് എക്‌സ്പ്രസ് എന്‍ട്രി ലക്ഷ്യമിടുന്നത്. ഇത് 2026 ലും 117,500 കുടിയേറ്റക്കാരായി ഉയരുമെന്നും മന്ത്രി വ്യക്തമാക്കി.