കാനഡയില്‍ വഞ്ചിക്കപ്പെട്ട അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെ സഹായിക്കാന്‍ നടപടികള്‍ വേഗത്തില്‍ കൈക്കൊള്ളണമെന്ന് ആവശ്യം

By: 600002 On: Nov 1, 2023, 1:49 PM

 


റിക്രൂട്ടര്‍മാരാല്‍ വഞ്ചിക്കപ്പെട്ട അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതിനുള്ള നടപടികള്‍ അവലോകനം ചെയ്യുന്നത് വേഗത്തിലാക്കാന്‍ ആവശ്യപ്പെട്ട് കാനഡയിലെ അഡ്വക്കേറ്റുകള്‍. വ്യാജ-പോസ്റ്റ് സെക്കന്‍ഡറി ആപ്ലിക്കേഷന്‍ ലെറ്ററുകള്‍ മൂലം അനിശ്ചിതത്വത്തിലായ കാനഡയിലെ അന്തര്‍ദേശീയ വിദ്യാര്‍ത്ഥികളെ സംരക്ഷിക്കാന്‍ വേഗത്തിലുള്ള നടപടി വേണമെന്ന് അഭിഭാഷകര്‍ ആവശ്യപ്പെടുന്നു. അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെ വഞ്ചനയില്‍ നിന്ന് സംരക്ഷിക്കുമെന്ന് ഫെഡറല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ആവശ്യവുമായി അഡ്വക്കേറ്റുകള്‍ രംഗത്ത് വരുന്നത്. 

നടപടികള്‍ കൈക്കൊള്ളുമെന്നത് പ്രഹസനം മാത്രമാകരുത്, ദ്രുതഗതിയിലുള്ള നടപടിയാണ് ആവശ്യം. വ്യാജ ഏജന്‍സികള്‍ വഴി കാനഡയിലെത്തിയ ഡസന്‍ കണക്കിന് അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ ഭാവിയെക്കുറിച്ച് അറിയാന്‍ കാത്തിരിപ്പിലാണ്.