നവംബര്‍ 7 മുതല്‍ ബാഗ്ഗേജ്, സീറ്റ് സെലക്ഷന്‍ നിരക്കില്‍ വര്‍ധനവ് പ്രഖ്യാപിച്ച് വെസ്റ്റ്‌ജെറ്റ് 

By: 600002 On: Nov 1, 2023, 11:43 AM

 

 

നവംബര്‍ 7 മുതല്‍ ബാഗ്ഗേജ്, സീറ്റ് സെലക്ഷന്‍ നിരക്കില്‍ വര്‍ധനവ് പ്രഖ്യാപിച്ചിരിക്കുകയാണ് വെസ്റ്റ്‌ജെറ്റ്. ഇതോടെ, തിരക്കേറിയ അവധിക്കാല യാത്രാ സീസണിന് തൊട്ടുമുമ്പ് വെസ്റ്റ് ജെറ്റ് വിമാനയാത്ര കൂടുതല്‍ ചെലവേറിയതാകും. എയര്‍പോര്‍ട്ട് ഏജന്റ് മുഖേന പണമടച്ച ആദ്യത്തേതും രണ്ടാമത്തേതും അധികമുള്ളതുമായ ബാഗുകള്‍ക്ക് 10 ഡോളര്‍ അധികമായി ഈടാക്കുമെന്ന് കമ്പനി അറിയിച്ചു. ഈ നിരക്ക് നവംബര്‍ ഏഴിനോ അതിന് ശേഷമോ വാങ്ങിയ ടിക്കറ്റുകള്‍ക്ക് മാത്രമേ ബാധകമാകൂവെന്ന് വെസ്റ്റ്‌ജെറ്റ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. നവംബര്‍ 6 നോ അതിന് മുമ്പോ വാങ്ങിയ ടിക്കറ്റുകളുള്ള യാത്രക്കാര്‍ക്ക് അധിക 10 ഡോളര്‍ ഒഴിവാക്കാന്‍ ഏജന്റുമായി ബന്ധപ്പെടണം. സെല്‍ഫ് സെര്‍വ് ചെക്ക്-ഇന്നില്‍ നിന്ന് തടഞ്ഞ യാത്രക്കാര്‍ക്കും അധിക തുക ബാധകമല്ല. 

Econo അല്ലെങ്കില്‍ EconoFlex നിരക്കുകളുള്ള യാത്രക്കാര്‍ക്ക് ഇപ്പോള്‍ ചെക്ക്-ഇന്‍ സമയത്ത് സീറ്റ് തെരഞ്ഞെടുക്കുന്നതിന് അവര്‍ ഇഷ്ടപ്പെട്ടതോ എമര്‍ജന്‍സി എക്‌സിറ്റ് റോ സീറ്റോ തെരഞ്ഞെടുക്കുകയാണെങ്കില്‍ നിശ്ചിത ഫീസ് നല്‍കേണ്ടി വരുമെന്ന് വെസ്റ്റ്‌ജെറ്റ് വ്യക്തമാക്കി. ഇഷ്ടപ്പെട്ട സീറ്റുകള്‍ അധിക ലെഗ്‌റൂം പ്രദാനം ചെയ്യുന്നു. കൂടാതെ ഇക്കോണമി ക്യാബിന്റെ മുന്‍വശത്തായാണ് ഇത്. എക്‌സിറ്റ് റോ സീറ്റുകളും അധിക ലെഗ്‌റൂം നല്‍കുന്നു. യാത്രക്കാര്‍ക്ക് നേരത്തെ കയറാനുള്ള അവസരം നല്‍കുകയും ചെയ്യുന്നു.