കാനഡയിലുടനീളം ഏകദേശം 250,000 ഫസ്റ്റ് ഹോം സേവിംഗ്‌സ് അക്കൗണ്ടുകള്‍ തുറന്നതായി ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായ ക്രിസ്റ്റിയ ഫ്രീലാന്‍ഡ്. ഒക്ടോബര്‍ അഞ്ച് വരെയുണ്ടായിരുന്ന 150,000 അക്കൗണ്ടുകളില്‍ നിന്നാണ് കുത്തനെ വര്‍ധനവുണ്ടായതായി ഫ്രീലാന്‍ഡ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വര്‍ഷം മുഴുവന്‍ കൂടുതല്‍ ധനകാര്യ സ്ഥാപനങ്ങള്‍ സേവിംഗ്‌സ് ചേര്‍ത്ത്‌കൊണ്ട് ബാങ്കുകളില്‍ FHSA ആരംഭിച്ചു. നിലവില്‍ 20 ലധികം ധനകാര്യ സ്ഥാപനങ്ങളില്‍ FHSA ലഭ്യമാണെന്ന് ഫിനാന്‍സ് കാനഡ പറയുന്നു.
ആദ്യ ഭവനത്തിനായി കനേഡിയന്‍ പൗരന്മാര്‍ക്ക് അക്കൗണ്ടില്‍ പ്രതിവര്‍ഷം പരമാവധി 40,000 ഡോളര്‍ വരെ സംഭാവന ചെയ്യാം. അക്കൗണ്ട് ഉടമകള്‍ അവരുടെ ഇന്‍കം ടാക്‌സില്‍ FHSA യിലേക്കുള്ള സംഭാവനകള്‍ കുറയ്ക്കുകയും നിക്ഷേപ വരുമാനത്തിനും ഡൗണ്‍പേയ്‌മെന്റിനായി ഉപയോഗിക്കുന്ന പിന്‍വലിക്കലുകള്‍ക്കും നികുതി നല്‍കേണ്ടതില്ല.