കാനഡ വിട്ടുപോകുന്ന കുടിയേറ്റക്കാരുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. അടുത്ത മൂന്ന് വര്‍ഷത്തേക്കുള്ള ഇമിഗ്രേഷന്‍ ലക്ഷ്യങ്ങള്‍ വെളിപ്പെടുത്താന്‍ ഫെഡറല്‍ സര്‍ക്കാര്‍ തയാറാടെക്കുന്നതിനിടെയാണ് ഈ റിപ്പോര്‍ട്ട് പുറത്തുവരുന്നത്. ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കനേഡിയന്‍ സിറ്റിസണ്‍ഷിപ്പും കോണ്‍ഫറന്‍സ് ബോര്‍ഡ് ഓഫ് കാനഡയും സംയുക്തമായി നടത്തിയ പഠനത്തിലാണ് കൂടുതല്‍ മെച്ചപ്പെട്ട അവസരങ്ങള്‍ക്കായി കാനഡ വിട്ട് മറ്റ് രാജ്യങ്ങളിലേക്ക് പോകുന്ന കുടിയേറ്റക്കാരുടെ എണ്ണം വര്‍ധിക്കുന്നതായി കണ്ടെത്തിയത്. കാനഡ വിട്ടുപോകുന്ന കുടിയേറ്റക്കാരുടെ എണ്ണത്തില്‍ 31 ശതമാനം വര്‍ധനയുണ്ടായതായി പഠനത്തില്‍ പറയുന്നു.
വംശീയത, വീടുകളുടെ ലഭ്യതക്കുറവ്, സാമ്പത്തിക ഏകീകരണം, മറ്റ് രാജ്യങ്ങളിലെ സാമ്പത്തിക അവസരങ്ങള്‍ എന്നിവ കുടിയേറ്റക്കാര്‍ കാനഡ വിടുന്നതിന് കാരണമാകുന്നതായി പഠനത്തില്‍ പറയുന്നു. കാനഡയിലേക്ക് കുടിയേറുന്ന മിക്കയാളുകള്‍ക്കും തങ്ങളുടെ യോഗ്യതയ്ക്കും പ്രൊഫഷണല്‍ വൈദഗ്ധ്യത്തിനും അനുയോജ്യമായ ജോലി കണ്ടെത്താന്‍ കഴിയുന്നില്ലെങ്കില്‍ അവര്‍ മറ്റ് രാജ്യങ്ങളിലേക്ക് ചേക്കേറാന്‍ തയാറാകുന്നുണ്ടെന്നും പഠനത്തില്‍ കണ്ടെത്തി.