ഹമാസ് തട്ടിക്കൊണ്ടുപോയ  സൈനികയെ രക്ഷപ്പെടുത്തിയതായി ഇസ്രയേല്‍ 

By: 600002 On: Oct 31, 2023, 1:05 PM

 


ഹമാസ് തട്ടിക്കൊണ്ടുപോയ ഇസ്രയേല്‍ സൈനികയെ രക്ഷപ്പെടുത്തിയതായി ഇസ്രയേല്‍ പ്രതിരോധ സേന അറിയിച്ചു. ഒറി മെഗിഡിഷിനെയാണ് പ്രത്യേക സംയുക്ത ദൗത്യത്തിലൂടെ രക്ഷപ്പെടുത്തിയത്. ഒക്ടോബര്‍ ഏഴിലെ ആക്രമണത്തിന് ശേഷം ബന്ദികളെ മോചിപ്പിക്കുന്നതിന് ഇസ്രയേല്‍ നടത്തിയ വിജയകരമായ ആദ്യ രക്ഷാദൗത്യമാണിത്. 

ഐഡിഎഫും ഇസ്രയേല്‍ സുരക്ഷാ ഏജന്‍സിയും സംയുക്തമായി നടത്തിയ ദൗത്യത്തിലൂടെയാണ് ഹമാസ് തടവിലാക്കിയ 200 പേരില്‍ ഒരാളായ മെഗിഡിഷിനെ രക്ഷപ്പെടുത്തിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.