ഓണ്‍ലൈനില്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതും വില്‍ക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന തട്ടിപ്പുകളില്‍ കഴിഞ്ഞ വര്‍ഷം കനേഡിയന്‍ പൗരന്മാര്‍ക്ക് 13.3 മില്യണ്‍ ഡോളര്‍ നഷ്ടമായതായി ആന്റി-ഫ്രോഡ് കോള്‍ സെന്റര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഓണ്‍ലൈനിലോ സോഷ്യല്‍മീഡിയയിലോ നല്‍കുന്ന വെബ്‌സൈറ്റുകളിലോ പോസ്റ്റ് ചെയ്ത കണ്‍സേര്‍ട്ട്, ഇവന്റ് ടിക്കറ്റുകള്‍ എന്നിവ വഴിയാണ് കൂടുതലും തട്ടിപ്പുകള്‍ നടന്നതെന്ന് അധികൃതര്‍ പറയുന്നു. പോസ്റ്റ് ചെയ്യുന്ന ടിക്കറ്റുകള്‍ സാധാരണയായി ഉയര്‍ന്ന ഡിമാന്‍ഡുള്ള ഇവന്റുകള്‍ക്കുള്ളതാണ്.
വിതരണക്ഷാമവും വാങ്ങുന്നയാളുടെ ദുര്‍ബലതയുമാണ് തട്ടിപ്പുകാര്‍ മുതലെടുക്കാന്‍ ശ്രമിക്കുന്നതെന്ന് അധികൃതര്‍ പറയുന്നു. ടിക്കറ്റുകള്‍ വാങ്ങാനുള്ള ഏക അവസരം നഷ്ടപ്പെടാതിരിക്കാന്‍ ഉടന്‍ പണമടയ്ക്കാന്‍ ആവശ്യപ്പെടുകയും അതുവഴി തട്ടിപ്പുകള്‍ക്കിരയാവുകയും ചെയ്യുന്നു. പ്രോപ്പര്‍ട്ടി വാടകയ്ക്ക് നല്‍കുന്നതിന് ക്ലാസിഫൈഡ് പരസ്യങ്ങള്‍ നല്‍കി പണം തട്ടുക എന്നതാണ് തട്ടിപ്പുകാരുടെ മറ്റൊരു രീതി. കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി ശരാശരിയിലും താഴെയുള്ള വിലയിലാണ് പ്രോപ്പര്‍ട്ടികളുടെ പരസ്യം നല്‍കുക. വ്യാജ ഫോട്ടോകള്‍ ഇതിനായി ഉപയോഗിക്കും. പ്രോപ്പര്‍ട്ടി ഉറപ്പിക്കാനായി വേഗത്തില്‍ പണം നല്‍കാന്‍ ആവശ്യപ്പെടും. ഇത്തരത്തില്‍ മിക്ക ഉപഭോക്താക്കളും തട്ടിപ്പുകാരുടെ വലയില്‍ വീഴുന്നു.
നേരിട്ട് കാണാതെയോ, ആധികാരികത ഉറപ്പിക്കാതെയോ പ്രോപ്പര്‍ട്ടിയോ വിശ്വാസ്യതയില്ലെന്ന് ഉറപ്പാക്കുന്ന ഉല്‍പ്പന്നങ്ങളോ വാങ്ങിക്കരുതെന്നും വ്യക്തി, സാമ്പത്തിക വിവരങ്ങള്‍ അപരിചതര്‍ക്ക് കൈമാറരുതെന്നും ആന്റി-ഫ്രോഡ് കോള്‍ സെന്റര്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു.