കാനഡയില്‍ പുതിയ പെയ്ഡ് ബിസിനസ് വേരിഫിക്കേഷന്‍ പ്രോഗ്രാം അവതരിപ്പിച്ച് മെറ്റ

By: 600002 On: Oct 31, 2023, 11:17 AM

 


ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിക്കുന്ന കാനഡയിലെ ബിസിനസുകള്‍ക്ക് പെയ്ഡ് വേരിഫിക്കേഷന്‍ അവതരിപ്പിച്ച് മെറ്റ. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് ഉപയോഗിക്കുന്ന കനേഡിയന്‍ ബിസിനസ്സുകള്‍ക്കായി പണമടച്ചുള്ള വെരിഫിക്കേഷന്‍ പ്രോഗ്രാം പരീക്ഷിക്കാന്‍ തുടങ്ങിയതായി മെറ്റ പ്ലാറ്റ്‌ഫോംസ് ഇന്‍കോര്‍പ്പറേഷന്‍ അറിയിച്ചു. പ്രതിമാസം 36.99 ഡോളര്‍ നിരക്കിലാണ് വെരിഫിക്കേഷന്‍ ലഭിക്കുക. സബ്‌സ്‌സ്‌ക്രൈബ് ചെയ്യുന്ന കമ്പനികള്‍ക്ക് അവരുടെ ബിസിനസ് ആധികാരികമാണെന്ന് സ്ഥിരീകരിക്കുന്ന ഒരു വേരിഫിക്കേഷന്‍ ബാഡ്ജ് നല്‍കുകയും ആള്‍മാറാട്ടം വല്ലതും നടക്കുന്നുണ്ടോയെന്നറിയാന്‍ നിരീക്ഷണത്തിനായുള്ള ആക്‌സസ് അനുവദിക്കുകയും ചെയ്യുന്നു. 

ഇത് കൂടാതെ, അക്കൗണ്ട് സംബന്ധിച്ച് പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ അത് പരിഹരിക്കുന്നതിന് സപ്പോര്‍ട്ടിലേക്ക് ആക്‌സസ് ലഭിക്കുന്നു. സെര്‍ച്ച് റിസല്‍ട്ടുകളുടെ മുകളിലോ സമീപത്തോ സബ്‌സ്‌ക്രൈബര്‍ കമ്പനികളെ ഫീച്ചര്‍ ചെയ്യുന്നു. മെറ്റ മിനിമം കാലാവധി എന്ന് വിളിക്കുന്ന അക്കൗണ്ടുകള്‍ പാലിക്കുകയാണെങ്കില്‍ മാത്രമേ ബിസിനസ് കമ്പനികള്‍ക്ക് സേവനത്തിന് അര്‍ഹതയുള്ളൂവെന്ന് അധികൃതര്‍ അറിയിച്ചു.

ഈ വര്‍ഷമാദ്യം ന്യൂസിലന്‍ഡിലാണ് ആദ്യമായി ബിസിനസ്സുകള്‍ക്കായി പെയ്ഡ് വെരിഫിക്കേഷന്‍ പ്രോഗ്രാം ആരംഭിച്ചത്.