തൊഴിലാളി ക്ഷാമം: ഇന്‍-ഡിമാന്‍ഡ് കണ്‍സ്ട്രക്ഷന്‍ ജോലികള്‍ക്കായി ഫാസ്റ്റ്-ട്രാക്ക് ട്രെയ്‌നിംഗുമായി ക്യുബെക്ക് സര്‍ക്കാര്‍ 

By: 600002 On: Oct 31, 2023, 10:01 AM
പ്രവിശ്യയിലെ തൊഴിലാളി ക്ഷാമത്തിന് പരിഹാരമായി കണ്‍സ്ട്രക്ഷന്‍ ഇന്‍ഡസ്ട്രിയില്‍ ഏറ്റവും കൂടുതല്‍ ഡിമാന്‍ഡുള്ള വിദഗ്ധ ട്രേഡുകളിലെ തൊഴിലാളികള്‍ക്കായി പെയ്ഡ് ഫാസ്റ്റ്-ട്രാക്ക് ട്രെയ്‌നിംഗ് പ്രോഗ്രാമുകള്‍ വാഗ്ദാനം ചെയ്ത് ക്യുബെക്ക് സര്‍ക്കാര്‍. 4,000 മുതല്‍ 5,000 വരെ പുതിയ കാര്‍പ്പന്റേഴ്‌സ്, എസ്‌കവേറ്റര്‍ ഓപ്പറേറ്റേഴ്‌സ്, ഹെവി മെഷിനറി ഓപ്പറേറ്റര്‍മാര്‍, റെഫ്രിജറേഷന്‍ ടെക്‌നീഷ്യന്‍മാര്‍, ടിന്‍സ്മിത്തുകള്‍ എന്നീ തൊഴിലാളികളെ പ്രോഗ്രാമിലൂടെ പരിശീലിപ്പിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ക്യുബെക്ക് പ്രീമിയര്‍ ഫ്രാന്‍സ്വേ ലെഗോള്‍ട്ട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 

വണ്‍ ടൈം ആക്‌സിലറേറ്റഡ് ട്രെയിനിംഗ് പ്രോഗ്രാമുകളാണ് ആരംഭിക്കുന്നത്. അതില്‍ നിര്‍ദ്ദിഷ്ട ട്രേഡുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു പ്രൊഫഷണല്‍ സ്റ്റഡീസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് ആഴ്ചയില്‍ 750 ഡോളര്‍ ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്റോള്‍ ചെയ്യുന്നവര്‍ക്ക് ബിരുദാനന്തരം 9,000 ഡോളര്‍ മുതല്‍ 15,000 ഡോളര്‍ വരെ സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുണ്ട്. 

ജനുവരി മുതല്‍ ഇലക്ട്രിസിറ്റി, പ്ലംബിംഗ്, ഹീറ്റിംഗ് എന്നിവയില്‍ ഡിപ്ലോമ പ്രോഗ്രാം കപ്പാസിറ്റി ക്യുബെക്ക് സര്‍ക്കാര്‍ വര്‍ധിപ്പിക്കും.