സ്‌റ്റെല്ലാന്റിസുമായി താല്‍ക്കാലിക കരാറിലെത്തിയതോടെ മൂന്ന് ഒന്റാരിയോ പ്ലാന്റുകളില്‍ നടത്തിവന്ന സമരം അവസാമിപ്പിച്ചതായി യൂണിഫോര്‍ അറിയിച്ചു. ഞായറാഴ്ച രാത്രി 11.59 മുതലാണ് 8,200 ഓളം വരുന്ന തൊഴിലാളികള്‍ മിന്നല്‍ പണിമുടക്ക് ആരംഭിച്ചത്. ഇതിനിടയില്‍ യൂണിഫോര്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവില്‍ താല്‍ക്കാലിക കരാറിലെത്തിയതോടെ തിങ്കളാഴ്ച രാവിലെ 7.30ന് ശേഷം പണിമുടക്ക് പിന്‍വലിച്ചതായി യൂണിഫോര്‍ അറിയിച്ചു. ബ്രാംപ്ടണ്‍, എറ്റബിക്കോക്ക്, വിന്‍ഡ്‌സര്‍ എന്നിവടങ്ങളിലെ തൊഴിലാളികളാണ് പണിമുടക്ക് നടത്തിയത്.
ഫോര്‍ഡ് മോട്ടോര്‍ കമ്പനിയിലും ജനറല്‍ മോട്ടോഴ്‌സിലും തൊഴിലാളികളുടെ ആവശ്യങ്ങളില്‍ ധാരണയിലെത്തിയതിന് ശേഷം ഒക്ടോബര്‍ 18 മുതല്‍ സ്‌റ്റെല്ലാന്റിസുമായി ചര്‍ച്ചകള്‍ നടത്തിവരികയായിരുന്നു.