കാനഡയില്‍ വൈദ്യ സഹായത്തോടെയുള്ള മരണം തേടുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായി ഹെല്‍ത്ത് കാനഡ 

By: 600002 On: Oct 30, 2023, 11:52 AM

 


വൈദ്യ സഹായത്തോടെയുള്ള മരണം( Medical Assistance in Dyung-MAiD) തേടുന്ന കനേഡിയന്‍ പൗരന്മാരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായതായി ഹെല്‍ത്ത് കാനഡ റിപ്പോര്‍ട്ട് ചെയ്യുന്നു. 2022 ല്‍ രാജ്യത്ത് 13,000 മെഡിക്കല്‍ അസിസ്റ്റഡ് ഡെത്ത് നടന്നതായി ഹെല്‍ത്ത് കാനഡ പറയുന്നു. മുന്‍ വര്‍ഷത്തേക്കാള്‍ 30 ശതമാനം വര്‍ധനയാണ് ഉണ്ടായത്. ഇത് ആശങ്കയുണ്ടാക്കുന്നതായി വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. 

അസുഖങ്ങള്‍, മാറാ രോഗങ്ങള്‍, വൈകല്യങ്ങള്‍ എന്നിവയുടെ വിശാലമായ ശ്രേണി ഉള്‍ക്കൊള്ളാന്‍ എലിജിബിളിറ്റി ക്രൈറ്റീരിയ വിപുലീകരിക്കാന്‍ നാഷണല്‍ ചാരിറ്റി സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുകയാണെന്ന് ഡൈയിംഗ് വിത്ത് ഡിഗ്നിറ്റി കാനഡയ്ക്ക് വേണ്ടി അലക്‌സ് മുയര്‍ പറയുന്നു. 

ആക്‌സസ് ചെയ്യാന്‍ സാധിക്കുന്നതിനാല്‍ കൂടുതല്‍ ആളുകള്‍ക്ക് ഇതിനെക്കുറിച്ച് അറിയാം. അതിനാല്‍ ജീവിതം മുന്നോട്ട് പോകാന്‍ കഴിയാതെ വരുന്ന അവസ്ഥയില്‍ അവസാന ഓപ്ഷനായി പലരും വൈദ്യ സഹായത്തോടെയുള്ള മരണത്തെ ആശ്രയിക്കുന്നതായി അദ്ദേഹം പറയുന്നു. 

കഴിഞ്ഞ വര്‍ഷം മൊത്തം മരണങ്ങളില്‍ 4 ശതമാനത്തിലധികം മെഡിക്കല്‍ അസിസ്റ്റഡ് ഡെത്ത് ആയിരുന്നു. 2016 ല്‍ മെഡിക്കല്‍ അസിസ്റ്റഡ് ഡെത്തിന് അംഗീകാരം നല്‍കിയത് മുതല്‍ വൈദ്യ സഹായത്തോടെ മരണം വരിക്കുന്നവരുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്നും അധികൃതര്‍ പറയുന്നു.