പ്രവിശ്യയില്‍ ഹ്രസ്വകാല വാടക പരിമിതപ്പെടുത്തുന്ന ബ്രിട്ടീഷ് കൊളംബിയ സര്‍ക്കാരിന്റെ പുതിയ നിയമങ്ങള്‍ക്കെതിരെ വിവിധ മേഖലകളില്‍ നിന്നും വിമര്‍ശനം ഉയരുന്നു. ഹ്രസ്വകാല വാടകയിന്മേലുള്ള നിയന്ത്രണം ഭാവിയില്‍ അപ്രതീക്ഷിത പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. കണ്‍സ്ട്രക്ഷന്‍, ഫിലിം, മറ്റ് വ്യവസായ മേഖലകളിലെ തൊഴിലാളികളുടെ താമസത്തെക്കുറിച്ച് ആശങ്കയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കൊപ്പം പുതിയ നിയമങ്ങള്‍ അവധിക്കാല പരിപാടികളും മറ്റ് പരിപാടികളും സംഘടിപ്പിക്കുന്നവരെക്കൂടി പ്രതിസന്ധിയിലാക്കുന്നുവെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്.
Airbnb,VRBO എന്നിവ പോലുള്ള കമ്പനികള്‍ക്ക് പുതിയ നിയമങ്ങള്‍ പാലിക്കാന്‍ അടുത്ത വര്‍ഷം മെയ് വരെ കാലാവധി നല്‍കിയിട്ടുണ്ട്. എന്നാല്‍ അടുത്ത സമ്മര്‍ സീസണില്‍ ആരെങ്കിലും ഹ്രസ്വകാല വാടകയ്ക്ക് ബുക്ക് ചെയ്തിട്ടുണ്ടെങ്കില്‍ അവര്‍ക്ക് അവിടെ തുടരാനാകുമെന്ന് ഉറപ്പാക്കേണ്ടതുണ്ട്. പുതിയ നിയമം അനുസരിച്ച്, ആളുകള്‍ക്ക് നിയമപരമായി ഒരു പ്രൈമറി റെസിഡന്‍സും ഒരു അഡീഷണല്‍ സെക്കന്‍ഡറി സ്യൂട്ടും മാത്രമേ വാടകയ്‌ക്കെടുക്കാന്‍ സാധിക്കൂ.