കാനഡ-ഇന്ത്യ സംഘര്‍ഷത്തിനിടയിലും ഖലിസ്ഥാന്‍ രണ്ടാം റഫറണ്ടം സറേയില്‍; ആയിരക്കണക്കിന് സിഖുകാര്‍ വോട്ട് ചെയ്യാനെത്തി 

By: 600002 On: Oct 30, 2023, 11:04 AM

 

 

ഖലിസ്ഥാന്‍ വാദി നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തെ തുടര്‍ന്ന് കാനഡയും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര സംഘര്‍ഷങ്ങള്‍ക്കിടയില്‍ ബ്രിട്ടീഷ് കൊളംബിയയിലെ സറേയില്‍ ഖലിസ്ഥാന്‍ രാജ്യത്തിനായുള്ള രണ്ടാം അനൗദ്യോഗിക റഫറണ്ടം നടന്നു. ജൂണ്‍ 18 ന് നിജ്ജാര്‍ വെടിയേറ്റ് കൊല്ലപ്പെട്ട സറേയിലെ ഗുരുദ്വാരയില്‍ വെച്ച് നടന്ന റഫറണ്ടത്തില്‍ ആയിരക്കണക്കിന് സിഖ് വോട്ടര്‍മാരാണ് വോട്ട് ചെയ്യാനെത്തിയത്. കാനഡയിലെ ഖലിസ്ഥാന്‍ റഫറണ്ടത്തിന്റെ സംഘാടകനായിരുന്നു നിജ്ജാര്‍. ്തിര്‍ത്തിക്ക് പുറത്ത് നടക്കുന്ന ഹിതപരിശോധനയില്‍ ഇന്ത്യക്ക് നിയമപരമായി ബന്ധമില്ല. 

സെപ്റ്റംബര്‍ 10 ന് നടന്ന ആദ്യ റഫറണ്ടത്തില്‍ നിരവധി ആളുകള്‍ പങ്കെടുത്തതായി സംഘാടകര്‍ പറയുന്നു. ഇതിന് പിന്നാലെയാണ് ബീസിയിലെ രണ്ടാം റൗണ്ട് അനൗദ്യോഗിക റഫറണ്ടത്തിന് തുടക്കമാകുന്നത്. ലോകത്തുടനീളമുള്ള മറ്റ് സ്ഥലങ്ങളിലും വോട്ടെടുപ്പ് നടന്നിട്ടുണ്ട്. അതേസമയം, സ്വതന്ത്ര ഖലിസ്ഥാനെ പിന്തുണയ്ക്കാത്ത സിഖുകാര്‍ വലിയ തോതില്‍ ഹിതപരിശോധനയെ അവഗണിക്കുന്നുണ്ട്. അതിനാല്‍ റഫറണ്ടം വഴി ലോകമെമ്പാടുമുള്ള സിഖുകാരുടെ ആഗ്രഹത്തെ കൃത്യമായി പ്രതിഫലിപ്പിക്കാന്‍ സാധിക്കുമോ എന്ന ചോദ്യം ഉയരുന്നുണ്ട്.