എയര്‍ലൈന്‍ റൂട്ടുകള്‍ റദ്ദാക്കി; കാല്‍ഗറിയില്‍ പൈലറ്റുമാരുടെ പ്രതിഷേധം 

By: 600002 On: Oct 30, 2023, 10:34 AM

 


കാല്‍ഗറിയിലേക്കും പുറത്തേക്കുമുള്ള എയര്‍ലൈന്‍ റൂട്ടുകള്‍ വെട്ടിക്കുറച്ചതില്‍ പൈലറ്റുമാര്‍ പ്രതിധേഷ പ്രകടനം നടത്തി. കാല്‍ഗറി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ പിക്കറ്റിംഗ് നടത്തി. കാന്‍കണ്‍, ഓട്ടവ, ഹാലിഫാക്‌സ്, ലോസ് ആഞ്ചലസ്, ഹാനലൂലു എന്നിവടങ്ങളിലേക്കുള്ള വിമാനങ്ങളാണ് റദ്ദാക്കിയത്. ഫ്രാങ്ക്ഫര്‍ട്ടിലേക്കുള്ള അവസാനത്തെ നേരിട്ടുള്ള വിമാനം ശനിയാഴ്ച സര്‍വീസ് നടത്തി. ഭാവിയിലെ പൈലറ്റുമാരെ സഹായിക്കാനാണ് ഇന്‍ഫര്‍മേഷന്‍ പിക്കറ്റ് എന്ന് എയര്‍ പാസഞ്ചര്‍ റൈറ്റ്‌സ് പ്രസിഡന്റ് ഗബോര്‍ ലൂക്കാസ് പറഞ്ഞു. 

റൂട്ടുകള്‍ നഷ്ടപ്പെടുന്നത് കാനഡയുടെ വ്യോമയാന ശൃംഖലയുടെ സുസ്ഥിരതയെ ബാധിക്കുമെന്ന് എയര്‍ കാനഡ പൈലറ്റ്‌സ് അസോസിയേഷന്‍ ഫസ്റ്റ് ഓഫീസര്‍ ചാര്‍ലിന്‍ ഹുഡി പറഞ്ഞു. എയര്‍ കാനഡ പൈലറ്റുമാരുടെ കരാര്‍ സെപ്റ്റംബര്‍ 29 ന് കാലഹരണപ്പെട്ടു. അടുത്ത കരാറില്‍ മെച്ചപ്പെട്ട കരിയര്‍ പുരോഗതി, വ്യോമയാന സുരക്ഷ, വേതന വര്‍ധന തുടങ്ങിയ കാര്യങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് ചാര്‍ലിന്‍ ഹുഡി പറയുന്നു.