ഇസ്രയേല്‍-ഹമാസ് യുദ്ധം:  ബീസിയില്‍ വിദ്വേഷ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചു; അപലപിച്ച് പ്രീമിയര്‍ ഡേവിഡ് എബി 

By: 600002 On: Oct 30, 2023, 10:10 AM

 

 


ഇസ്രയേല്‍-ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ബ്രിട്ടീഷ് കൊളംബിയയില്‍ വിദ്വേഷ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. പ്രവിശ്യയില്‍ വിദ്വേഷ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതിനെ പ്രീമിയര്‍ ഡേവിഡ് എബി അപലപിച്ചു. ഇതിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 

വാന്‍കുവറില്‍ രണ്ട് സ്ത്രീകള്‍ ആക്രമിക്കപ്പെട്ട സംഭവമുള്‍പ്പെടെ മുസ്ലീം സംഘടനകള്‍ ഉള്‍പ്പെട്ട വിദ്വേഷ കുറ്റകൃത്യങ്ങളില്‍ വര്‍ധനവുണ്ടായതായി അദ്ദേഹം വ്യക്തമാക്കി. നിരവധി യഹൂദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പ്രവിശ്യയില്‍ നടക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായും ഡേവിഡ് എബി പ്രസ്താവനയില്‍ പറഞ്ഞു. പ്രവിശ്യയില്‍ ഇസ്ലാമോഫോബിയയ്‌ക്കോ പലസ്തീന്‍ വിരുദ്ധ വിദ്വേഷത്തിനോ സ്ഥാനമില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.