വാന്‍കുവറില്‍ നിന്നും ദുബായിലേക്ക് നോണ്‍-സ്‌റ്റോപ്പ് സര്‍വീസ് ആരംഭിച്ച് എയര്‍ കാനഡ 

By: 600002 On: Oct 30, 2023, 9:48 AM

 


വാന്‍കുവറില്‍ നിന്നും ദുബായിലേക്ക് ആദ്യമായി നോണ്‍-സ്‌റ്റോപ്പ് വിമാന സര്‍വീസ് ആരംഭിച്ച് എയര്‍ കാനഡ. ശനിയാഴ്ച ആദ്യ വിമാനം പറന്നുയര്‍ന്നു. 298 സീറ്റുകളുള്ള ബോയിംഗ് 787-9 ഡ്രീംലൈനറാണ് സര്‍വീസ് നടത്തുന്നത്. ആഴ്ചയില്‍ നാല് തവണ സര്‍വീസ് ഉണ്ടാകുമെന്ന് എയര്‍ കാനഡ അറിയിച്ചു. 16 മണിക്കൂറും 30 മിനിറ്റും നീണ്ടുനില്‍ക്കുന്ന യാത്രയുള്ള ഈ സര്‍വീസ് എയര്‍കാനഡയുടെ ഏറ്റവും ദൈര്‍ഘ്യമേറിയ ഫ്‌ളൈറ്റായിരിക്കും. തിങ്കള്‍, ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ വാന്‍കുവര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നും രാത്രി 9.15 ന് പുറപ്പെടും. 30 ബിസിനസ് ക്ലാസ് സീറ്റുകള്‍, 21 പ്രീമിയം ഇക്കണോമി സീറ്റുകള്‍, 247 ഇക്കണോമി സീറ്റുകള്‍ എന്നിവയുള്‍പ്പെടെ 298 സീറ്റുകളാണ് വിമാനത്തിലുള്ളത്.